ചെന്നൈ: രണ്ടാം ഘട്ട മെട്രോ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന മൈലാപ്പൂർ കച്ചേരി റോഡിൽ ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണങ്ങൾ 3 വർഷത്തേക്കു തുടരാൻ തീരുമാനം.കഴിഞ്ഞ 10 മുതൽ പരീക്ഷണാടിസ്ഥാനത്തിൽ ഏർപ്പെടുത്തിയ ക്രമീകരണങ്ങളാണ് തുടരുന്നത്.കച്ചേരി റോഡിൽ നിന്ന് മുണ്ടക്കണ്ണി അമ്മൻ കോവിൽ സ്ട്രീറ്റ് വരെയുള്ള കൽ വിരവു സ്ട്രീറ്റ് വൺവേയാകും.
മുണ്ടക്കണ്ണി അമ്മൻ കോവിൽ ഭാഗത്തു നിന്നുള്ള വാഹനങ്ങൾ അനുവദിക്കില്ല. ലസ് ജംക്ഷനിൽ നിന്ന് കച്ചേരി റോഡു വഴി സാന്തോം ഹൈ റോഡിലേക്കുള്ള ചെറു വാഹനങ്ങൾ കൽവിരവു സ്ട്രീറ്റ്, മുണ്ടക്കണ്ണി അമ്മൻ കോവിൽ സ്ട്രീറ്റ്,ബസാർ റോഡ് വഴി പോകണം.
സാന്തോം ഹൈ റോഡിൽ നിന്ന് ലസ് ജംക്ഷനിലേക്കുള്ളവ ദേവതി സ്ട്രീറ്റ്, നാടു സ്ട്രീറ്റ്, ആർകെ മഠം റോഡ് വഴി പോകണം.ലസ് ജംക്ഷനിൽ നിന്ന് ഫോർഷോർ എസ്റ്റേറ്റിലേക്കുള്ള 12ബി എംടിസി ബസ് റോയപ്പേട്ട ഹൈ റോഡ്, ആർകെ ശാല, സാ ന്തോം ഹൈറോഡ് വഴി സർവീസ് നടത്തും.ലസ് ജംഷനിൽ നിന്ന് ഫോർഷോർ എസ്റ്റേറ്റിലേക്കുള്ള 12എക്സ് എംടിസി ബസ് ആർ കെ മഠം റോഡ് സൗത്ത് കനാൽ റോഡ് വഴി സർവീസ് നടത്തും.