ചെന്നൈ:സാംസ്കാരിക പരിപാടികൾ നടക്കുന്നതിനാൽ നാളെയടക്കം ഈ മാസം ഞായറാഴ്ചകളിൽ മൈലാപ്പൂർ ലസ് ചർച്ച് റോഡിൽ രാവിലെ 6 മുതൽ 10 വരെ വാഹനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തി. കച്ചേരി റോഡിൽ നിന്നും റോയപ്പെട്ട ഹൈ റോഡിൽ നിന്നും വരുന്ന വാഹനങ്ങൾ ആർകെ മഠം റോഡു വഴി പോകണം. ആർകെ മഠം റോഡിൽ നിന്നു വരുന്ന വാഹനങ്ങൾ റോയപ്പേട്ട ഹൈ റോഡു വഴിയും ആൽവാർ പെട്ട് ജംക്ഷനിൽ നിന്ന് കർപഗാംബാൾ സ്ട്രീറ്റിലേക്കുള്ള വാഹനങ്ങൾ മുസിരി സുബ ഹ്മണ്യൻ റോഡു വഴി പിഎസ് ശിവസാമി ശാലയിലെത്തിയും യാത്ര തുടരണം.
ഒഎംആറിൽ നാളെ നിയന്ത്രണം
നാളെ ഓൾഡ് മഹാബലി പുരം റോഡിൽ രാവിലെ 6 മുതൽ 9 വരെ ഗതാഗത നിയന്ത്രണം. കണ്ണകി നഗർ ജംക്ഷനിൽ നിന്ന് എസ്ആർപി ടൂൾ ജംക്ഷനിലേക്കുള്ള വാഹനങ്ങൾ തൊരപ്പാക്കം സിഗ്നൽ ടോളിൽ നിന്ന് ഇടതു തിരിഞ്ഞ് 200 അടി റേഡിയൽ റോഡ്, കാമാച്ചി ആശുപത്രി, വേളാച്ചേരി മെയിൻ റോഡ്, തരമണി 100 അടി റോഡ് വഴി പോകണം. തൊരപ്പാക്കം ജംഷനിൽ നിന്നുള്ള വാഹനങ്ങൾ എസ് ആർപി ടൂൾ ജംക്ഷനിൽ നിന്ന് വലതു തിരിഞ്ഞ് പോകണം.