ചെന്നൈ:മെട്രോ റെയിൽ പ്രവൃത്തികൾ നടക്കുന്നതിനാൽ ആൽവാർപെട്ട്, കവിജ്ഞർ ഭാരതിദാസൻ റോഡ് എന്നിവിടങ്ങളിൽ 3 വർഷത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.കഴിഞ്ഞയാഴ്ച പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ നിയന്ത്രണമാണു നീട്ടുന്നത്. ടിടികെ റോഡിൽ ചാമിയേഴ്സ് റോഡ് ജംഷൻ മുതൽ കെ.ബി.ദാസൻ റോഡ് ജംക്ഷൻ വരെയും സി.പി .രാമസാമി റോഡിൽ സി.വി.രാമൻ റോഡ് ജംക്ഷൻ മുതൽ ആർ എ പുരം സെക്കൻഡ് മെയിൻ റോഡ് ജംക്ഷൻ വരെയും വൺവേ ആക്കി.
അണ്ണാ ശാലയിൽ നിന്നു കവിർ ഭാരതി ദാസൻ റോഡ് വഴി ടിടികെ റോഡ് വരെ പോകുന്ന എംടിസി ബസുകളെ തിരുവള്ളൂർ റോഡ്, എൽദാംസ് റോഡ് ജംക്ഷൻ എന്നിവ വഴി തിരിച്ചു വിടും.ലൈറ്റ് മോട്ടർ വാഹനങ്ങൾ സീതമ്മാൾ കോളനി ഫസ്റ്റ് മെയിൻ റോഡ് വഴി പോകണം.
ആൽ വാർപെട്ട് പാലം വഴി ചാമിയേഴ്സ് റോഡിലേക്കുള്ള ബസുകൾ സി.പി.രാമസാമി റോഡ്.ചാമിയേഴ്സ് റോഡ് എന്നിവ വഴി പോകണം.,ലസ് ചർച്ച് റോഡ് ഭാഗത്തു നിന്ന് ആൽവാർപെട്ട് സിഗ്നൽ ഭാഗത്തേക്കു പോകേണ്ട വാഹനങ്ങൾ ടിടികെ റോഡ്, ആൽവാർ പെട്ട് പാലം എന്നിവ വഴി പോകണം.