ചെന്നൈ : രണ്ടാം ഘട്ട മെട്രോയുടെ ഭാഗമായുള്ള അഞ്ചാം ഇട നാഴിയുടെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ മടിപ്പാ ക്കം, പുഴുതിവാക്കം ഭാഗങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
മൗണ്ട് ഭാഗത്ത്, വാണുവംപെട്ട് എംആർടിഎസ് റെയിൽവേസ്റ്റേഷൻ ജംക്ഷനിൽ നിന്നു കീഴ്ക്കട്ട്ളയിലേക്കു പോകുന്ന വാഹനങ്ങൾക്കു മേഡവാക്കം മെയിൻ റോഡിലേക്കു നേരിട്ടു പ്രവേശനമില്ല.
എംടിസി ബസുകൾ, ഭാരമുള്ള വാഹനങ്ങൾ, വാണിജ്യ വാഹന ങ്ങൾ, കാറുകൾ എന്നിവ വേളാച്ചേരി എംആർടിഎസ് റോഡ് കൈവേലി ജംക്ഷനിലെത്തിയ ശേഷം വലത്തോട്ടു തിരിഞ്ഞ് ഓൾഡ് മേഡവാക്കം റോഡ്, മടിപാക്കം ബസാർ മെയിൻ റോഡ്, പൊന്നിയമ്മൻ കോവിൽ സ്ട്രീറ്റ് ജംക്ഷൻ എന്നിവ വഴി മേഡവാക്കം മെയിൻ റോഡിലെത്തണം.
തുടർന്ന് ആക്സിസ് ബാങ്ക് ജംക്ഷനിൽ നിന്ന് ഇടത്തോട്ടു തിരിഞ്ഞ് കീഴ്ക്കട്ട്ളയിലേക്കും മറ്റു ഭാഗങ്ങളിലേക്കും പോകേണ്ടതാണ്.
വാണുവംപെട്ട് ജംക്ഷനിൽ നിന്നു മേഡവാക്കം മെയിൻ റോഡിലേക്കുള്ള വഴിയിലും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.