ചെന്നൈ : രണ്ടാം ഘട്ട മെട്രോ നിർമാണം പുരോഗമിക്കുന്ന പൂനമല്ലിയിൽ 3 മാസത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ചൊവ്വാഴ്ച മുതൽ നിലവിൽ വന്ന നിയന്ത്രണങ്ങൾ ഫെബ്രുവരി 11 വരെ തുടരുമെന്ന് ആവഡി ട്രാഫിക് പൊലീസ് അറിയിച്ചു.
ചെന്നൈ-ബെംഗളൂരു ഹൈവേയിൽ നിന്ന് മീഞ്ചൂരിലേക്ക് പൂനമല്ലി ബൈപാസിലൂടെ പോകേണ്ട വാഹനങ്ങൾ ഔട്ടർ റിങ് റോഡ് (ഒആർആർ) സർവീസ് റോഡിലുടെ ഇടതു തിരിഞ്ഞ് 200 മീറ്റർ പോയി ഇടതു തിരിഞ്ഞ് ഒആർആറിൽ പ്രവേശിച്ച് മീഞ്ചൂരിലേക്കു പോകണം.
വണ്ടല്ലൂരിൽ നിന്ന് ഒആർ ആറിലൂടെ വന്ന് പുനമല്ലിയിലേക്കുള്ള പോകേണ്ട വാഹനങ്ങൾ പൂനമല്ലി ബൈപാസ് ജംക് ഷനിൽ ഇടതു തിരിഞ്ഞ് ക്ലോവർ ലീഫ് ബിജു വഴി ചെന്നൈ-ബെംഗളൂരു ഹൈവേയിലെത്തി യാത്ര തുടരണം.