Home Featured ചെന്നൈ:മഴവെള്ള ഓട നിർമാണം; ഡിസംബർ 1 മുതൽ 14 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

ചെന്നൈ:മഴവെള്ള ഓട നിർമാണം; ഡിസംബർ 1 മുതൽ 14 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

ചെന്നൈ • മഴവെള്ള ഓട നിർമാണം നടക്കുന്ന തിരുമംഗലം 100 അടി റോഡ്, അണ്ണാ നഗർ തേഡ് അവന്യു റോഡ്, സികസ്റ്റ്ക് അവന്യു റോഡ് ജംക്ഷനുകളിൽ ഡിസംബർ 1 മുതൽ 14 വരെ ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചു.ഡിസംബർ 7 വരെയുള്ള ആദ്യ ഘട്ടത്തിൽ കെ 4 പൊലീസ് സ്റ്റേഷൻ ജംക്ഷനിൽ നിന്ന് തിരുമംഗലം 100 അടി റോഡിലേക്കു പോകുന്ന വാഹനങ്ങൾ സിക്സ് അവന്യു – ഫിഫ്ത് അവന്യു ജംക്ഷനിൽ ഇടതു തിരിഞ്ഞ് സെഡ് ബ്ലോക്ക് 13-ാം സീറ്റിലൂടെ സിക്സ്ത് അവന്യു റോഡിലെത്തി യാത്ര തുടരണം.

രണ്ടാം ഘട്ടമായ ഡിസംബർ 8 മുതൽ 14 വരെ കെ 4 പൊലീസ് സ്റ്റേഷൻ ജംക്ഷനിൽ നിന്ന് തിരുമംഗലം 100 അടി റോഡിലേക്കു പോകുന്ന വാഹനങ്ങൾ സിക്സ് അവന്യു – ജി ബ്ലോ ക്ക് 14-ാം സ്ട്രീറ്റ് ജംക്ഷനിൽ വലതുതിരിഞ്ഞ് സെഡ് ബ്ലോക്ക് 13-ാം സ്ട്രീറ്റിലൂടെ സിക്സ് അവന്യു റോഡിലെത്തി യാത്ര തുടരണം.

You may also like

error: Content is protected !!
Join Our Whatsapp