ചെന്നൈ • മെട്രോ നിർമാണ . പ്രവർത്തനങ്ങളുടെ ഭാഗമായി ടി നഗറിൽ ഒരാഴ്ച നടപ്പാക്കിയ ഗതാഗത നിയന്ത്രണം മൂന്നര വർഷം വരെ തുടരാൻ തീരുമാനം. ത്യാഗരായ റോഡിൽ പനഗൽ പാർക്ക് മുതൽ മാ.പോ.സി. പ്രതിമ വരെയുള്ള ഭാഗത്തു കൂടിയായിരിക്കും ഗതാഗതം.പ്രകാശം റോഡിൽ നിന്നു ബാഷ്യം റോഡ് വഴി പോത്തീസ് ഭാഗത്തേക്ക് വാഹനങ്ങളെ അനുവദിക്കില്ല. പകരം ത്യാഗരായ റോഡ്, തനികാചലം റോഡ് എന്നിവ വഴി പോകാം. എംടിസി ബസുകളെ ബർക്കിത്ത് റോഡിൽ നിന്നു തനി കാചലം റോഡിലേക്കു പോകുന്നതിനു പകരം ശിവജ്ഞാനം സ്ത്രീറ്റ്, ത്യാഗരായ റോഡ് എന്നിവ വഴി തിരിച്ചുവിടും.
ബർക്കിത്ത് റോഡിൽ നിന്ന് വെങ്കട്ടനാരായണ റോഡ് വഴി അണ്ണാശാലയി ലേക്കു പോകുന്ന വാഹനങ്ങളെ ഹിന്ദി പ്രചാര സഭ, സൗത്ത് ബോങ് റോഡ്, മാ.പോ.സി. ജംക് ഷൻ എന്നിവ വഴി തിരിച്ചുവിടും. പുതിയ നിയന്ത്രണങ്ങൾ വെങ്കട്ട് നാരായണ റോഡിൽ പല ഭാഗങ്ങളെയും വൺവേ ആക്കി മാറ്റിയിട്ടുണ്ട്.
ദീർഘകാല നിയന്ത്രണങ്ങൾ ജനജീവിതത്തെ ബാധിക്കാതിരിക്കുന്നതിനും ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും 30 പൊലീസുകാരെ നിയോഗിച്ചു. റൂട്ട് സംബന്ധിച്ച് ആശയക്കുഴപ്പം ഒഴിവാക്കുന്നതിനായി കൂടുതൽ സൈൻ ബോർഡുകൾ സ്ഥാപിക്കാനും തീരുമാനിച്ചു.