ചെന്നൈ • ബസന്റ് നഗർ വേളാങ്കണ്ണി ദേവാലയത്തിലെ തിരുനാളിനോടനുബന്ധിച്ച് പ്രദേശത്ത് നാളെ ഉച്ചയ്ക്ക് 12 മുതൽ രാത്രി 9 വരെ ഗതാഗത നിയന്ത്രണം. തിരുവികാ പാലം, എസി പട്ടേൽ റോഡിൽ നിന്നു ബസന്റ് നഗർ ബസ് സ്റ്റാൻഡിലേക്കുള്ള വാഹനങ്ങൾ ആവിൻ പാർക്കിൽ നിന്നു എൽബി റോഡിലൂടെ പോകണം. സെവൻത് അവന്യൂവിൽ നിന്നും എംജി റോഡിൽ നിന്നും വേളാങ്കണ്ണി ദേവാലയ ഭാഗത്തേക്കു വാഹനങ്ങൾക്കു പ്രവേശനം അനുവദിക്കില്ല.
ലോഡ്ജിലേക്ക് പെട്രോൾ ബോംബ് എറിഞ്ഞു; അന്വേഷണം
ചെന്നൈ : വടപളനിയിലെ ലോഡ്ജിനു നേരെ പെട്രോൾ ബോംബ് എറിഞ്ഞ പ്രതികൾക്കായി പൊലീസ് അന്വേഷണം ശക്തമാക്കി. ആർക്കോട്ട് റോഡിൽ പ്രവർത്തിക്കുന്ന ലോഡ്ജിലേക്ക് ശനിയാഴ്ച രാത്രി 10ന് ബൈക്കിലെത്തിയ 2 അംഗ സംഘം ബോംബ് എറിയുകയായിരുന്നു.സംഭവത്തിൽ ആളപായം ഉണ്ടായില്ലെങ്കിലും കെട്ടിടത്തിലെ ചില്ലുകൾ തകരുകയും ഫർണിച്ചറുകളടക്കമുള്ളവയ്ക്കു തീ പിടിക്കുകയും ചെയ്തു. അഗ്നിരക്ഷാ സേന എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.