Home Featured ചെന്നൈ:വേളാച്ചേരി എംആർടിഎസ് ഇന്നർറിങ് റോഡിൽ നാളെ മുതൽ 4 മാസത്തേക്ക് ഗതാഗത നിയന്ത്രണം

ചെന്നൈ:വേളാച്ചേരി എംആർടിഎസ് ഇന്നർറിങ് റോഡിൽ നാളെ മുതൽ 4 മാസത്തേക്ക് ഗതാഗത നിയന്ത്രണം

ചെന്നൈ • വേളാച്ചേരി – സെന്റ് തോമസ് മൗണ്ട് എംആർടിഎസ് പാതയുടെ പണി നടക്കുന്നതിന്റെ ഭാഗമായി വേളാച്ചേരി എംആർടിഎസ് ഇന്നർറിങ് റോഡിൽ നാളെ മുതൽ 4 മാസത്തേക്ക് ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചു.വേളാച്ചേരി ഭാഗത്തേക്കുള്ള വലിയ വാഹനങ്ങൾ തില്ലഗംഗ നഗർ 36-ാം സ്ട്രീറ്റ് – എംആർടിഎസ് റോഡ് ജംക്ഷനിൽ നിന്ന് വലതു തിരിഞ്ഞ് പില്ലർ 156ൽ എത്തി ഇടതുതിരിഞ്ഞ് പോകണം.

ചെറു വാഹനങ്ങളും ഇരുചക വാഹനങ്ങളും ഇടതു തിരിഞ്ഞ് 36-ാം സ്ട്രീറ്റ്, ജീവൻ നഗർ തേഡ് സ്ട്രീറ്റ്, 23-ാം സ്ട്രീറ്റ് എക്സ്റ്റൻഷൻ വഴി പോകണം.വേളാച്ചേരി ഭാഗത്തു നിന്നു വരുന്ന വലിയ വാഹനങ്ങൾക്ക് എംആർടിഎസ് റോഡിന്റെ ഇടതു ഭാഗം ചേർന്ന് പോകാം. ചെറു വാഹനങ്ങളും ഇരുചക്ര വാഹനങ്ങളും ഇടതു തിരിഞ്ഞ് തില്ലൈഗംഗ നഗർ 23-ാം സ്ട്രീറ്റിലെത്തി വലതു തിരിഞ്ഞ് തേഡ് മെയിൻ റോഡിലെത്തി വലതു തിരിഞ്ഞ് 32-ാം സ്ട്രീറ്റ് വഴി പോകണം. ആംബുലൻസുകൾക്ക്നിയന്ത്രണങ്ങൾ ബാധകമല്ലെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു.

You may also like

error: Content is protected !!
Join Our Whatsapp