ചെന്നൈ ∙ മഴവെള്ള ഓടകളുടെ നിർമാണം പുരോഗമിക്കുന്ന ബ്രോഡ്‌വേയിൽ (പ്രകാശം റോഡ്) ഓഗസ്റ്റ് 5 വരെ ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചു. എൻഎസ്‌സിബോസ് റോഡ് ജംക്‌ഷൻ മുതൽ ദാദാ മുത്തപ്പൻ സ്ട്രീറ്റ് ജംക്‌ഷൻ വരെ വൺവേ ആയിരിക്കും.
•എൻഎസ്‌സിബോസ് റോഡിൽ നിന്ന് ബ്രോഡ്‌വേ വഴി സ്റ്റാൻലി റൗണ്ടാന ഭാഗത്തേക്ക് വാഹനങ്ങൾക്കു പ്രവേശനം അനുവദിക്കില്ല.∙ എൻഎസ്‌സിബോസ് റോഡ്, എസ്പ്ലനേഡ് റോഡ് എന്നിവിടങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ കുർളകം ജംക്‌ഷൻ, എൻഎസ്‌സിബോസ് റോഡ്, പാരീസ് ജംക്‌ഷൻ, രാജാജി റോഡ്, ഇബ്രാഹിം റോഡ് വഴി പോകണം.
•മുത്തുസാമി റോഡിൽ നിന്ന് വരുന്ന വാഹനങ്ങൾ രാജാ അണ്ണാമലൈ മൻറം, നോർത്ത് ഫോർട്ട് സൈഡ് റോഡ്, റിസർവ് ബാങ്ക് ലിങ്ക് റോഡ്, പാരീസ് ജംക്‌ഷൻ, രാജാജി റോഡ്, ഇബ്രാഹിം റോഡ് വഴി പോകണം.∙
• ആർബിഐ അടിപ്പാതയിൽ നിന്നുള്ള വാഹനങ്ങൾ പാരീസ് ജംക്‌ഷൻ, രാജാജി റോഡ്, ഇബ്രാഹിം റോഡ് വഴി പോകണം.∙
•കൊത്തവൽചാവടി ഭാഗത്തു നിന്നുള്ള ചരക്കു വാഹനങ്ങൾക്ക് രാത്രി 10 മുതൽ രാവിലെ 6 വരെ പ്രവേശനം അനുവദിക്കും.