ചെന്നൈ : തിരക്കു നിയന്ത്രിക്കാൻ ചെത്പെട്ട, ദാസപ്രകാശ് ജംക്ഷൻ, കാശി പോയിന്റ് ജംക്ഷൻ എന്നിവിടങ്ങളിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം.ഹാരിങ്ടൻ റോഡിൽ നിന്നുള്ള വാഹനങ്ങൾക്ക് വൈകുന്നേരം 6 മുതൽ 8 നേരിട്ട് സ്പർടാങ്ക് റോഡിലേക്കും വലതു വശത്ത് വള്ളുവർകോട്ടം റോഡിലേക്കും പ്രവേശനമില്ല.
ഇവിആർ പെരിയാർ റോഡിൽ (പൂനമല്ലി ഹൈ റോഡ്) അളഗപ്പ റോഡ് രാജാ അണ്ണാമലൈ ശാല ജംക്ഷൻ ഡോ. നായർ പോയിന്റ് വരെ രാവിലെ 9 മുതൽ 11 വരെ വൺവേ ആകും. ഗഗതീശ്വരാർ കോവിൽ സ്ട്രീറ്റിൽ നിന്ന് ദാസപ്രകാശ് ജംക്ഷനിലേക്കുള്ള വാഹനങ്ങൾക്ക് നേരിട്ട് രാജാ അണ്ണാമല ശാലയിലേക്കു പ്രവേശനമില്ല.
കാശി പോയിന്റ് ജംക്ഷനിൽ എംജിആർ നഗർ, വെസ്റ്റ് സെയ്ദാപെട്ട്, അശോക് നഗർ ഭാഗങ്ങളിൽ നിന്ന് എത്തുന്ന വാഹനങ്ങൾക്കാണ് നിയന്ത്രണം.
രക്തഗ്രൂപ്പ് മാറി കരൾമാറ്റ ശസ്ത്രക്രിയ ചെയ്ത് എംജിഎം ആശുപത്രി
ചെന്നൈ • കരൾമാറ്റ ശസ്ത്രക്രിയയിൽ രക്തഗ്രൂപ്പ് വ്യതിയാനത്തിലെ തടസ്സങ്ങൾ മറികടന്ന് ചെന്നൈയിലെ ആശുപത്രി.പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് മലയാളിയായ കരൾ രോഗ ബാധിതനിൽ നടത്തിയ ശസ്തക്രിയ പൂർണ വിജയമായെന്ന് എം ജിഎം ആശുപത്രിയിലെ ഡോ ക്ടർമാർ പറഞ്ഞു.
അവയവങ്ങൾ തിരസ്കരിക്ക്പ്പെടുന്നതിന് കാരണമാകുന്ന രക്തഗ്രൂപ്പ് ആന്റി ബോഡികൾ ഒഴിവാക്കി ആവശ്യമായവ മാത്രം സ്വീകരിക്കുന്ന സംവിധാനം (ഗ്ഗ്‌ളൈകോസോർബ്) ഉപയോഗിച്ച് പാലക്കാട് സ്വദേശി ഉണ്ണികൃഷ്ണൻ അടക്കം നാലു രോഗിക ളിലാണ് 12 മണിക്കൂർ നീളുന്ന ശസ്ത്രക്രിയ വിജയകരമായി നട ത്തിയത്.
കരൾരോഗ വിഭാഗം മേധാവി ഡോ.തങ്കരാജൻ ശ്രീനി വാസന്റെ നേതൃത്വത്തിൽ ഡോ. കാർത്തിക് മതിവാണൻ, ഡോ.ദി നഷ്, ഡോ.നിവാസ് എന്നിവരാണ് ശസ്ത്രക്രിയ നടത്തിയത്.