ചെന്നൈ : ചെന്നൈ-ഗുഡൂർ, കാട്പാടി-ജോലാർപേട്ട സെക്ഷനുകളിൽ പാതകളിലെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ചെന്നൈ മംഗളൂരു സൂപ്പർഫാസ്റ്റ് അടക്കമുള്ള ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം. ഉച്ചയ്ക്ക് 1.15നു പുറപ്പെടേണ്ട ട്രെയിൻ നമ്പർ 22637 ചെന്നൈ സെൻട്രൽ -മംഗളൂരു സു പ്പർഫാസ്റ്റ് എക്സ്പ്രസ്, 8,9,13,15,16,20, 22,23,27,29,30, സെപ്റ്റംബർ 3,5,6 തീയതികളിൽ 1.55ന് ആയിരിക്കും പുറപ്പെടുക.
ചെന്നൈ സെൻട്രൽ -മൈസൂരു സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (നമ്പർ 12609) ഇതേ ദിവസങ്ങളിൽ ഉച്ചയ്ക്ക് 2.05ന് ആയിരിക്കും ചെന്നൈയിൽ നിന്നു പുറപ്പെടുക. തിരുവനന്തപുരം സെൻട്രൽ ക്കന്തരാബാദ് ശബരി എക്സ്പ്രസ് (നമ്പർ 17229) 8-13, 15-20, 22-27, 29-സെപ്റ്റംബർ 3, 5-7 തീയതികളിൽ തിരുവനന്തപുരത്തു നിന്നു രാവിലെ 7നു പകരം 10.30ന് ആയിരി ക്കും പുറപ്പെടുക.