തിരുവനന്തപുരം:ആലപ്പുഴ – എം ജിആർ ചെന്നെ സെൻട്രൽ പ്രതിദിന എക്സ്പ്രസ് (22640) ട്രെയിൻ സമയത്തിൽ മാറ്റം. വൈകിട്ട് 4.05 ന് ആലപ്പുഴയിൽ നിന്നു പുറപ്പെട്ടിരുന്ന ട്രെയിൻ ഇനി മുതൽ വൈകിട്ട് 3.40 ന് പുറപ്പെടും. അടുത്ത ദിവസം പുലർച്ചെ 5.30 ന് ചെന്നൈയിൽ എത്തും. നേരത്തേ 5.50 നാണ് എത്തിയിരുന്നത്. കേരളത്തിലെ മറ്റു സ്റ്റേഷനുകളിൽ എത്തുന്ന സമയം : ചേർത്തല (വൈകിട്ട് 4.01), തുറവൂർ (4.12), എറണാകുളം ജംക്ഷൻ (5.05), എറണാകുളം ടൗൺ (5.18), ആലുവ (5.48), അങ്കമാലി (5.59), ചാലക്കുടി (6.13), ഇരിങ്ങാലക്കുട (6.22), തൃശൂർ (6.55), പൂങ്കുന്നം (രാത്രി 7.01), വടക്കാഞ്ചേരി (7.17), ഒറ്റപ്പാലം (7.47), പാലക്കാട് ജംക്ഷൻ (8.12).
•എറണാകുളം ജംക്ഷനിൽ നിന്നു വൈകിട്ട് 5.15 ന് പുറപ്പെടുന്ന പട്ന ജംക്ഷൻ ദ്വൈവാര എക്സ്പ്രസിന്റെ (22643) സമയ ക്രമത്തിൽ 14 മുതൽ മാറ്റമുണ്ടാകും. വൈകിട്ട് 5.20 ആണു പുതുക്കിയ സമയം.