ചെന്നൈ: തിരുവാരൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഹൗസ് സര്‍ജനായി ജോലി ചെയ്യുന്ന ഇടുക്കി സ്വദേശിനി ടൈഫോയ്ഡ് ബാധിച്ചു മരിച്ചു.ഉപ്പുതറ പഞ്ചായത്തിലെ പുളിങ്കട്ട പുത്തൻവീട്ടില്‍ രവി-വനജ ദമ്ബതികളുടെ മകള്‍ ആര്‍.സിന്ധു(26) ആണു മരിച്ചത്.
എം.ബി.ബി.എസ് പൂര്‍ത്തിയാക്കിയ ശേഷം ഗൈനക്കോളജി വിഭാഗത്തില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. ഓണത്തിനു മുൻപ് വീട്ടിലെത്തി മടങ്ങിയ സിന്ധു ഏതാനും ദിവസം മുൻപ് പനിക്ക് ചികിത്സ തേടിയിരുന്നു. പനി കൂടിയതോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികത്സയിലായിരുന്നു. തുടര്‍ പരിശോധനയിലാണ് ടൈഫോയ്ഡ് സ്ഥിരീകരിച്ചത്. ഇതിനിടെ, ഇന്ന് രാവിലെ അയല്‍പക്കത്തെ ട്രിച്ചി ജില്ലയില്‍ കനഗവല്ലി എന്ന 38 കാരിയായ സ്ത്രീ പനി ബാധിച്ച് മരിച്ചു.