ചെന്നൈയിൽ ബിസിനസ്സും ജോലിയും ചെയ്യുന്ന ലക്ഷക്കണക്കിന് മലയാളികൾ നാട്ടിൽ പോകാൻ പ്രയാസപ്പെടുന്നു പലപ്പോഴും, തിരക്ക് സമയങ്ങളിൽ ട്രെയിൻ ടിക്കറ്റ് പോലും ലഭിക്കാതെ കഷ്ടപ്പെടാൻ തുടങ്ങിയിട്ട് കാലങ്ങളായി, കാലങ്ങളായി പല സംഘടനകളും മലയാളി സമൂഹവും ഗവൺമെന്റ് നോട് നിവേദനം നൽകിയിട്ടും പരിഗണിക്കാതെ നിൽക്കുകയാണ്, സാങ്കേതിക കാരണങ്ങൾ മാത്രമാണ് മുടന്തൻ ന്യായങ്ങൾ ആയി പലപ്പോഴും തടസ്സമായി ന്യായീകരിക്കാൻ പറയാറുള്ളത്,കെ എസ് ആർ ടി സി സ്വിഫ്റ്റ് എറണാകുളത്തേക്ക് സർവീസ് നടത്തുന്നത് നല്ല കാര്യം തന്നെ, അഭിനന്ദനങ്ങൾ.ആ പ്രദേശത്തുള്ള മലയാളികളായ പ്രവാസികൾക്ക് ഒരു വലിയ ആശ്വാസം തന്നെയാണ്, കോഴിക്കോട്, മലപ്പുറം, കണ്ണൂർ കാസർകോട് മേഖലയിലുള്ളവർ തിരക്കു സമയത്ത് എന്തുചെയ്യണമെന്നറിയാതെ ഇന്നും ഇരുട്ടിൽ തപ്പുകയാണ്.
❝
സാധാരണ ദിവസങ്ങളിൽ പോലും നാട്ടിലേക്ക് പോവാൻ ട്രെയിൻ ടിക്കറ്റ് കിട്ടാൻ പ്രയാസമാണ, സീസൺ സമയത്തു പറയുകയും വേണ്ട, ചെന്നൈയിലെ സാമൂഹിക പ്രവർത്തകൻ കൂടിയായ അഷ്‌റഫ് പടിഞ്ഞാറേക്കര പറയുന്നു. കോഴിക്കോട് ഭാഗത്തേക്ക് ബസ് സർവീസ് ഉണ്ടെങ്കിലും സാധാരണക്കാരന് പ്രാപ്യമായ നിരക്കുകൾ അല്ലെന്ന് അദ്ദേഹം സാക്ഷ്യപെടുത്തുന്നു.
കാലങ്ങളായി പല സംഘടനകളും മലയാളി സമൂഹവും കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ മുന്നിൽ നിവേദനം നൽകിയിട്ടും പരിഗണിക്കാതെ നിൽക്കുകയാണ്.❝
ഒന്നുകിൽ വാഗ്ദാനത്തിൽ ഒതുക്കും അല്ലെങ്കിൽ എന്തെങ്കിലും സാങ്കേതിക കാരണങ്ങൾ പറഞ്ഞു കണ്ണിൽ പൊടിയിടാൻ ശ്രമിക്കും.. ഇതാണ് വർഷങ്ങളായുള്ള അവസ്ഥയെന്ന് OMR:ECR ബിസിനസ് അസോസിയേഷൻ ഭാരവാഹിയായ റഫീഖ് വെമ്പാല ആരോപിച്ചു.
പതിനായിരക്കണക്കിന് മലയാളികൾ പ്രയാസം അനുഭവിക്കുമ്പോൾ കേരള സർക്കാർ ദയവു ചെയ്തു കണ്ണു തുറക്കണം, ബഹുമാനപ്പെട്ട ഗതാഗത മിനിസ്റ്റർ കെഎസ്ആർടിസിയുടെചരിത്രത്തിൽ തന്നെ വിപ്ലവം കുറിക്കാൻ പുതിയ ഹൈ ടെക് ആധുനിക ബസ്സുകൾ സ്വിഫ്റ്റ് എന്ന പേരിൽ ഗതാഗത മേഖലയിൽ മാറ്റങ്ങൾ വരുത്തുകയാണല്ലോ, മലബാർ മേഖലയിലുള്ള ചെന്നൈ പ്രവാസികളെയും പരിഗണിക്കണമെന്ന് ഗവൺമെന്റ് നോട് അപേക്ഷിക്കുകയാണ്. പതിനായിരക്കണക്കിന് ബിസിനസ് ചെയ്യുന്ന ആളുകളുടെ പ്രതിനിധികൾ എന്ന നിലയിലും നീണ്ട കാലത്തെ ചെന്നൈ പ്രവാസജീവിതത്തിൽ നേരിട്ടുകണ്ട മലയാളികളുടെ അനുഭവത്തിന്റെയും വെളിച്ചത്തിൽ ആണ് പറയുന്നത്. എറണാകുളത്തേക്ക് കെഎസ്ആർടിസി ആരംഭിച്ച സർവീസ് പോലെ കോഴിക്കോട്ടേക്കും സർവീസ് വേണമെന്ന് ആവശ്യപ്പെടുന്നു.
റഫീഖ് വെമ്പാല
അഷ്റഫ് പടിഞ്ഞാറെക്കര
