ചെന്നൈ:തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ എഗ്മോറിലേക്ക് പ്രത്യേക തീവണ്ടി അനുവദിച്ചു. ഓഗസ്റ്റ് 16-ന് തിരുവനന്തപുരത്ത്നിന്ന് രാത്രി 7.40-ന് തിരിക്കുന്ന തീവണ്ടി (06044) പിറ്റേന്ന് ഉച്ചയ്ക്ക് 12.45-ന് എഗ്മോറിലെത്തും. ചെന്നൈ എഗ്മോറിൽനിന്ന് 17-ന് ഉച്ചയ്ക്ക് 2.25-ന് തിരിക്കുന്ന തീവണ്ടി (06043) പിറ്റേന്ന് രാവിലെ 6.45-ന് തിരുവനന്തപുരത്ത് എത്തും. തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശ്ശൂർ, പാലക്കാട്, കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, ജോലാർപ്പേട്ട, കാട്പാഡി, ആർക്കോണം, പെരമ്പൂർ, എഗ്മോർ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.
വേളാങ്കണ്ണി തീവണ്ടിക്ക് നേമത്തും ബാലരാമപുരത്തും സ്റ്റോപ്പ്
ചെന്നൈ:തിരുവനന്തപുരത്ത്നിന്ന് വേളാങ്കണ്ണിയിലേക്ക് ബുധനാഴ്ചകളിലും വേളാങ്കണ്ണിയിൽനിന്ന് തിരുവനന്തപുരത്തേക്ക് വ്യാഴാഴ്ചകളിലും സർവീസ് നടത്തുന്ന പ്രത്യേക തീവണ്ടി (06019/06020)ക്ക് നേമത്തും ബാലരാമപുരത്തും സ്റ്റോപ്പ് അനുവദിച്ചു.