ലഖ്നൗ: തമിഴ്നാട്ടില്‍നിന്ന് അയോധ്യയിലേക്ക് കരിമരുന്നുമായി പോയ ട്രക്കിന് തീപ്പിടിച്ചു. ഉത്തര്‍പ്രദേശിലെത്തിയ വാഹനത്തിന് ചൊവ്വാഴ്ച രാത്രിയാണ് തീപ്പിടിച്ചെന്ന് അധികൃതര്‍ അറിയിച്ചു. ഉന്നാവിലെ പൂര്‍വ കോട് വാലിയിലെ ഖര്‍ഗി ഖേദ ഗ്രാമത്തിലാണ് അപകടത്തിലായത്. ട്രക്ക് പൂര്‍ണമായും കത്തിനശിച്ചു.
ട്രക്കില്‍ മൊത്തമായി തീപടര്‍ന്നിരിക്കുന്നതും പടക്കങ്ങള്‍ പൊട്ടുന്നതും കാണാം. മൂന്ന് മണിക്കൂറിലേറെ നേരമെടുത്താണ് തീ കെടുത്താന്‍ സാധിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.
ജനുവരി 22ന് നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാച്ചടങ്ങിനോടനുബന്ധിച്ചുള്ള ആഘോഷപരിപാടികള്‍ക്കുള്ള കരിമരുന്നാണ് വാഹനത്തിലുണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ക്ക് ഔദ്യോഗിക സ്ഥിരീകരണമില്ല.