ചെന്നൈ : മദ്യലഹരിയിൽ റെയിൽവേ ട്രാക്കിൽ കിടന്നുറങ്ങിയ 2 യുവാക്കൾ ട്രെയിൻ കയറി മരിച്ചു. ഒരാൾക്കു ഗുരുതരമായി പരുക്കേറ്റു. തൂത്തുക്കുടി സ്വദേശി കാളിപാണ്ടിയുടെ മകൻ മാരിമുത്തു (20), ഷൺമുഖ സുന്ദരത്തിന്റെ മകൻ എസ്.മാരിമുത്തു (23) എന്നിവരാണു മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ജെബ്സിങ് തൂത്തുക്കുടി സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.
കഴിഞ്ഞ ദിവസം 3 പേരും സുഹൃത്തിന്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുത്തിരുന്നു. രാത്രി 10 ഓടെ തൂത്തുക്കുടി മൂന്നാം മൈൽ മേൽ പാലത്തിനു താഴെ റെയിൽവേ ട്രാക്കിൽ ഇരുന്നു മദ്യപിച്ചു.അമിതമായി മദ്യപിച്ചതോടെ അവിടെ തന്നെ കിടന്നുറങ്ങി. പുലർച്ചെ 3ന് തൂത്തുക്കുടിയിൽ നിന്ന് ആന്ധ്രയിലേക്ക് ചരക്കുമായി വരികയായിരുന്ന ട്രെയിൻ ഇവരുടെ മുകളിലൂടെ കയറിയിറങ്ങി. 2 യുവാക്കളുടെയും തലയറ്റു പോയി