ചെന്നൈ: തമിഴ്നാട്ടിലെ സേലത്ത് രണ്ട് ബസുകള്‍ കൂട്ടിമുട്ടുന്ന ഭീകര ദൃശ്യം ക്യാമറയില്‍ പതിഞ്ഞു. ഒരു ബസിനുള്ളില്‍ സ്ഥാപിച്ചിരുന്ന ക്യാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്.
അപകടത്തില്‍ മുപ്പത് യാത്രക്കാര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. ഇന്നലെ വൈകിട്ട് എടപ്പാടിയില്‍ നിന്നുമെത്തിയ സ്വകാര്യ ബസും തിരുച്ചെംഗോട് നിന്നും വരികയായിരുന്ന ബസും തമ്മില്‍ കൂട്ടിമുട്ടിയാണ് അപകടമുണ്ടായത്.
എതിര്‍ദിശയില്‍ നിന്നും വരുന്ന ബസ് കണ്ട് ഡ്രൈവര്‍ പെട്ടെന്ന് ബ്രേക്ക് ചെയ്യുന്നതും യാത്രക്കാരും ഡ്രൈവറും മുന്നിലേക്ക് ഇടിച്ചുവീഴുന്നതും ദൃശ്യങ്ങളില്‍ കാണാം. പരിക്കേറ്റവരെ സേലത്തെയും എടപ്പാടിയിലെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.