Home Featured സ്യൂട്ടും ബൂട്ടുമണിഞ്ഞ് മാസ്സ് ലുക്കിലെ യുഎഇ സന്ദര്‍ശനം വെറുതേ ആയില്ല; അഞ്ചു ദിവസത്തെ സന്ദര്‍ശനത്തില്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ തമിഴ്‌നാട്ടിലെത്തിച്ചത് 6100 കോടിയുടെ നിക്ഷേപം

സ്യൂട്ടും ബൂട്ടുമണിഞ്ഞ് മാസ്സ് ലുക്കിലെ യുഎഇ സന്ദര്‍ശനം വെറുതേ ആയില്ല; അഞ്ചു ദിവസത്തെ സന്ദര്‍ശനത്തില്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ തമിഴ്‌നാട്ടിലെത്തിച്ചത് 6100 കോടിയുടെ നിക്ഷേപം

by jameema shabeer
തമിഴ്നാട് വാർത്തകളുടെ chennaimalayali.com  അപ്ഡേറ്റുകൾ  ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ                                                                                                                                                             👉 Whatsapp https://chat.whatsapp.com/Gg37vEklwCmIaNa6Loo7fW
👉 Facebook  https://www.facebook.com/chennaimalayalimedia           
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl 

ചെന്നൈ: സ്യൂട്ടും ബൂട്ടുമണിഞ്ഞ് ദുബായില്‍ മാസ് ലുക്കിയില്‍ എത്തിയ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തൂവെള്ള വസ്ത്രമണിഞ്ഞാണ് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ കാണാറുള്ളത്. എന്നാല്‍ അതില്‍ നിന്ന് പൂര്‍ണമായും വ്യതസ്തനായി സ്യൂട്ടും ബൂട്ടുമണിഞ്ഞ് മാസ് ലുക്കിലായിരുന്നു അദ്ദേഹം ദുബായി സന്ദര്‍ശിച്ചത്.

യുഎഇ മന്ത്രിമാരുമായും വ്യവസായ പ്രമുഖരുമായും ചര്‍ച്ച നടത്തിയ അദ്ദേഹം തമിഴ്‌നാട്ടില്‍ പ്രവാസി നിക്ഷേപം ഉറപ്പാക്കിയാണ് മടങ്ങിയത്. മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷമുള്ള സ്റ്റാലിന്റെ ആദ്യ വിദേശ സന്ദര്‍ശനമായിരുന്നു ഇത്. സന്ദര്‍ശനം പൂര്‍ണവിജയമാണെന്ന് അദ്ദേഹം പ്രതികരിച്ചു.

അടിപൊളി ലുക്കില്‍ ദുബായില്‍ എത്തിയ സ്റ്റാലിന്‍ മടങ്ങുന്നതും ശരിക്കും സ്റ്റൈല്‍ മന്നനായാണ്. കാരണം വെറുതേ ദുബായില്‍ പോയി മടങ്ങുകയല്ല അദ്ദേഹം ചെയ്തത്. മറിച്ച്‌ തമിഴ്‌നാട് വികസനം ഉറപ്പാക്കാന്‍ പാകത്തിന് നിക്ഷേപ ധാരണാപത്രം ഒപ്പിട്ടു കൊ്ണ്ടാണ്. എം.കെ. സ്റ്റാലിന്റെ യു.എ.ഇ. സന്ദര്‍ശനത്തിലൂടെ തമിഴ്‌നാട്ടിലേക്ക് ഒഴുകിയെത്തിയത് 6100 കോടി രൂപയുടെ നിക്ഷേപമാണ്.

അഞ്ചുദിവസത്തെ സന്ദര്‍ശനത്തിനുശേഷം ചൊവ്വാഴ്ച ചെന്നൈയിലെത്തിയ മുഖ്യമന്ത്രി, യാത്ര വന്‍വിജയമായതില്‍ സന്തോഷമുണ്ടെന്ന് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ആറ്് പ്രമുഖ വ്യവസായസ്ഥാപനങ്ങളുമായി 6100 കോടിയുടെ നിക്ഷേപ കരാറുകളില്‍ ഒപ്പുവെച്ചു. ഇതുവഴി 14,700 പേര്‍ക്ക് തൊഴില്‍ ലഭിക്കും.

വരുംമാസങ്ങളില്‍ കൂടുതല്‍ നിക്ഷേപ കരാറുകളില്‍ ഒപ്പുവെക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും സ്റ്റാലിന്‍ പറഞ്ഞു. ലുലുഗ്രൂപ്പുമായി 3500 കോടിയുടെ നിക്ഷേപകരാറിലാണ് ഒപ്പുവെച്ചത്. 2500 കോടി നിക്ഷേപത്തില്‍ രണ്ട് ഷോപ്പിങ് മാളുകളും 1000 കോടിയുടെ കയറ്റുമതി അധിഷ്ഠിത ഭക്ഷ്യസംസ്‌കരണശാലയും ലുലു തമിഴ്‌നാട്ടില്‍ സ്ഥാപിക്കും.

നോബിള്‍ സ്റ്റീല്‍സുമായി 1,000 കോടിയുടെയും ടെക്‌സ്റ്റൈല്‍ മേഖലയിലുള്ള വൈറ്റ്ഹൗസ്, മെഡിക്കല്‍ മേഖലയിലുള്ള ആസ്റ്റര്‍ ഡി.എം. ഹെല്‍ത്ത് കെയര്‍, ചരക്ക് കൈമാറ്റ കമ്ബനിയായ ‘ഷറഫ്’ ഗ്രൂപ്പ് എന്നിവയുമായി 500 കോടിരൂപ വീതമുള്ള കരാറുകളില്‍ ഒപ്പുവെച്ചു. ഭക്ഷ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ട്രാന്‍സ്വെല്‍ ഗ്രൂപ്പുമായി 100 കോടിയുടെ ധാരണയാണ് ഉറപ്പിച്ചതെന്നും സ്റ്റാലിന്‍ പറഞ്ഞു.

You may also like

error: Content is protected !!
Join Our Whatsapp