ഡല്‍ഹി: കൊവിഡ് -19 രോഗികളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ബ്ലാക്ക് ഫംഗസൊരു പുതിയ രോഗമല്ലെന്നും , മുമ്ബൊരിക്കലും അത് പകര്‍ച്ചവ്യാധി അനുപാതത്തില്‍ ഉണ്ടായിട്ടില്ലെന്നും എയിംസിലെ ന്യൂറോ സര്‍ജറി പ്രൊഫസര്‍ ഡോ. പി ശരത് ചന്ദ്ര . എന്നാല്‍, ഇപ്പോള്‍ അതൊരു പകര്‍ച്ചവ്യാധി പോലെ കാണപ്പെടുന്നതിനുള്ള യഥാര്‍ഥ കാരണം എന്താണെന്ന് തങ്ങള്‍ക്കറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അണുബാധയ്ക്കുള്ള കാരണങ്ങള്‍ വിശദീകരിച്ച അദ്ദേഹം ഒരേ മാസ്ക് രണ്ട് – മൂന്ന് ആഴ്ച്ചകള്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്നത് ഫംഗസ് വികസിക്കുന്നതിനുള്ള കാരണമായി മാറിയേക്കാമെന്നും, അതോടൊപ്പം സിലിണ്ടറില്‍ നിന്ന് നേരിട്ട് രോഗികള്‍ക്ക് കോള്‍ഡ് ഓക്സിജന്‍ നല്‍കുന്നത് വളരെ അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു
ഉയര്‍ന്ന അപകടസാധ്യതയുള്ള വ്യക്തികള്‍ക്ക് ബ്ലാക്ക് ഫംഗസ് കുറക്കുന്നതിനായി ആന്റി ഫംഗസ് മരുന്നായ പോസകോണസോള്‍ നല്‍കാമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
നിയന്ത്രണാതീതമായ പ്രമേഹമുള്ളവരിലാണ് ഈ രോഗബാധ പൊതുവില്‍ അപകടകാരിയായി മാറുന്നത് അതിനാല്‍ തന്നെ പ്രമേഹമുള്ളവര്‍ കൂടുതലായി ശ്രദ്ധിക്കേണ്ടതുണ്ടെന്നാണ് ആരോഗ്യ പ്രവര്‍ത്തകരുടെ മുന്നറിയിപ്പ്.