Home Featured ചെന്നൈ-തിരുനെല്‍വേലി യാത്ര അതിവേഗത്തിലാക്കാൻ വന്ദേ ഭാരത് എത്തുന്നു, നാളെ ഫ്ലാഗ് ഓഫ് ചെയ്യും

ചെന്നൈ-തിരുനെല്‍വേലി യാത്ര അതിവേഗത്തിലാക്കാൻ വന്ദേ ഭാരത് എത്തുന്നു, നാളെ ഫ്ലാഗ് ഓഫ് ചെയ്യും

by jameema shabeer

ചെന്നൈയില്‍ നിന്ന് തിരുനെല്‍വേലി വരെ സര്‍വീസ് നടത്തുന്ന ചെന്നൈ- തിരുനെല്‍വേലി വന്ദേ ഭാരത് എക്സ്പ്രസ് നാളെ (സെപ്റ്റംബര്‍ 24) ഫ്ലാഗ് ഓഫ് ചെയ്യും.

പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോണ്‍ഫറൻസിലൂടെയാണ് ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കുക. രാജ്യത്തുടനീളമുള്ള 9 വന്ദേ ഭാരത് എക്സ്പ്രസുകളുടെ ഫ്ലാഗ് ഓഫ് കര്‍മ്മവും പ്രധാനമന്ത്രി ഓണ്‍ലൈനായി നിര്‍വഹിക്കുന്നതാണ്. ഇക്കൂട്ടത്തില്‍ ദക്ഷിണ റെയില്‍വേ സെക്ഷനില്‍ ചെന്നൈ-നെല്ലായി ഉള്‍പ്പെടെ മൂന്ന് വന്ദേ ഭാരത് എക്സ്പ്രസുകളാണ് ഉദ്ഘാടനത്തിന് ഒരുങ്ങുന്നത്.

ഇന്നലെ തിരുനെല്‍വേലിയില്‍ നിന്ന് ചെന്നൈയിലേക്കുള്ള ട്രയല്‍ റണ്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. വന്ദേ ഭാരത് എത്തുന്നതോടെ വെറും 8.30 മണിക്കൂറിനുള്ളില്‍ ചെന്നൈയില്‍ നിന്ന് തിരുനെല്‍വേലിയിലേക്ക് എത്തിച്ചേരാൻ സാധിക്കും. ഇതേ റൂട്ടിലൂടെയുള്ള മറ്റ് എക്സ്പ്രസ് ട്രെയിനുകളെ അപേക്ഷിച്ച്‌ 3 മണിക്കൂര്‍ വരെയാണ് സമയം ലാഭിക്കാൻ സാധിക്കുക. 8 എസി കോച്ചുകള്‍, ഒരു എക്സിക്യൂട്ടീവ് കോച്ച്‌, 7 സീറ്റര്‍ കോച്ച്‌ എന്നിവയാണ് ട്രെയിനില്‍ ഉള്ളത്.

ചെന്നൈ- തിരുനെല്‍വേലി വന്ദേ ഭാരത് എക്സ്പ്രസ് രാവിലെ 6.00 മണിക്ക് തിരുനെല്‍വേലിയില്‍ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1:50-ന് ചെന്നൈ എഗ്മോറില്‍ എത്തും. തിരിച്ചുള്ള സര്‍വീസ് ചെന്നൈ എഗ്മോര്‍ സ്റ്റേഷനില്‍ നിന്ന് ഉച്ചയ്ക്ക് 2:50-ന് പുറപ്പെടുകയും രാത്രി 10:40-ന് തിരുനെല്‍വേലിയില്‍ എത്തുന്നതുമാണ്. ഔദ്യോഗിക ഫ്ലാഗ് ഓഫ് കര്‍മ്മം നാളെയാണ് നടക്കുന്നതെങ്കിലും, സെപ്റ്റംബര്‍ 27 മുതലാണ് ബുക്കിംഗ് ആരംഭിക്കുക

You may also like

error: Content is protected !!
Join Our Whatsapp