Home Featured വാവ സുരേഷ് നാളെ ആശുപത്രി വിട്ടേക്കും: വാവയുടെ തിരിച്ചുവരവിനായി ക്ഷേത്രത്തില്‍ പ്രത്യേക പൂജ നടത്തി തമിഴ്നാട് പൊലീസും

വാവ സുരേഷ് നാളെ ആശുപത്രി വിട്ടേക്കും: വാവയുടെ തിരിച്ചുവരവിനായി ക്ഷേത്രത്തില്‍ പ്രത്യേക പൂജ നടത്തി തമിഴ്നാട് പൊലീസും

by shifana p

തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/KI3LcXUugQtLQKUwQddv8w
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl

മൂര്‍ഖന്‍ പാമ്ബിനെ പിടികൂടുന്നതിനിടെ കടിയേറ്റ് ​ഗുരുതരാവസ്ഥയിലായ വാവ സുരേഷിന് നല്‍കിയത് 65 കുപ്പി ആന്‍്റിവെനം.

സാധാരണ മൂര്‍ഖന്റെ കടിയേറ്റാല്‍ പരമാവധി 25 കുപ്പിയാണ് നല്‍കാറുള്ളത്. എന്നാല്‍ ഇത് നല്‍കിയിട്ടും സുരേഷിന്റെ ആരോഗ്യനിലയില്‍ പുരോഗതിയില്ലാതിരുന്നതിനെ തുടര്‍ന്നാണ് മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് കൂടുതല്‍ ഡോസ് നല്‍കാന്‍ തീരുമാനിച്ചത്. പാമ്ബ് കടിയേറ്റ് എത്തുന്ന ആള്‍ക്ക് കോട്ടയം മെഡിക്കല്‍ കോളെജില്‍ ആദ്യമായാണ് ഇത്രയും ആന്റിവെനം നല്‍കുന്നത്. ശരീരത്തില്‍ പാമ്ബിന്റെ വിഷം കൂടുതല്‍ പ്രവേശിച്ചത് മൂലമാണ് ഇത്രയധികം മരുന്നു നല്‍കേണ്ടി വന്നതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പാമ്ബ് കടിയേറ്റ് ആദ്യം സ്വകാര്യ ആശുപത്രിയിലെത്തിച്ച വാവ സുരേഷിനെ സ്ഥിതി ഗുരുതരമെന്ന് കണ്ട് കോട്ടയം മെഡിക്കല്‍ കോളെജിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രി യാത്രയ്ക്കിടെ ഹൃദയാഘാതം സംഭവിച്ചതും ഇദ്ദേഹത്തിന്റെ നില ഗുരുതരമാക്കി. ഇരുപത് ശതമാനം മിടിപ്പുള്ള ഹൃദയുമായി ബോധം നഷ്ടപ്പെട്ട അവസ്ഥയിലാണ് സുരേഷിനെ കോട്ടയം മെഡിക്കല്‍ കോളെജില്‍ എത്തിക്കുന്നത്.


ആരോഗ്യവകുപ്പും വനംവകുപ്പും വാവ സുരേഷിന്റെ ചികിത്സ്‌ക്ക് സഹായം പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ ആന്റി ബയോട്ടിക്കുകള്‍ മാത്രമാണ് വാവയ്ക്ക് നല്‍കുന്നത്. തിങ്കളാഴ്ച അല്ലെങ്കില്‍ ചൊവ്വാഴ്ച അദ്ദേഹത്തെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്യും. സ്വയം ഖരഭക്ഷണം കഴിച്ചു തുടങ്ങുകയും പരസഹായമില്ലാതെ നടക്കുകയും ചെയ്യുന്നുണ്ടിപ്പോള്‍ അ​ദ്ദേഹം. അതേസമയം വാവ സുരേഷിന്റെ ജീവന്‍ രക്ഷിക്കുന്നതിനായി തമിഴ്നാട് പൊലീസ് ക്ഷേത്രത്തില്‍ പ്രത്യേക പൂജ നടത്തി. തെങ്കാശി ജില്ലയിലെ കരിവാലം വണ്ടനല്ലൂര്‍ സ്റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കാളിരാജന്‍, സബ് ഇന്‍സ്‌പെക്ടര്‍ രാജഗോപാല്‍, പഞ്ചായത്ത് പ്രസിഡന്റ് മാരിയപ്പന്‍ എന്നിവരുടെ നേതൃത്വത്തിലാണ് സുരേഷിന്റെ ഫോട്ടോ പതിച്ച ബോര്‍ഡുമായി ശ്രീ പാല്‍വണ്ണനാഥര്‍ ക്ഷേത്രത്തിലേക്കു നടന്നെത്തി പൂജകളും വഴിപാടുകളും നടത്തിയത്. പിടിക്കുന്ന പാമ്ബുകളെ വനത്തില്‍ സുരക്ഷിതമായി എത്തിച്ച്‌ ആവാസ വ്യവസ്ഥയുടെ ഭാഗമാക്കുന്നതിനാലാണ് വാവ സുരേഷിനായി പ്രത്യേകം പൂജ നടത്തിയതെന്ന് പൊലീസ് പറയുന്നു. സുരേഷിന് ആശംസകളുമായി പോസ്റ്ററുകളും കാണാം.

ജനുവരി 31 ന് ഉച്ചയ്ക്കാണ് വാവ സുരേഷിന് പാമ്ബ് കടിയേല്‍ക്കുന്നത്. കുറിച്ചി പാട്ടശ്ശേരിയില്‍ വെച്ചായിരുന്നു സംഭവം. കൂട്ടിയിട്ട കരിങ്കല്ലുകള്‍ക്കിടയില്‍ ഒരാഴ്ച മുമ്ബാണ് ആളുകള്‍ പാമ്ബിനെ കണ്ടിരുന്നത്. അന്ന് ആളുകള്‍ വാവ സുരേഷിനെ വിവരമറിയിച്ചിരുന്നെങ്കിലും അപകടത്തെ തുടര്‍ന്ന് വിശ്രമത്തിലായതിനാല്‍ എത്താന്‍ സാധിച്ചിരുന്നില്ല. പിന്നീടാണ് വാവ സുരേഷ് അവിടെയെത്തിയത്. ആറടിയിലേറെ നീളമുള്ള മൂര്‍ഖനാണ് വാവ സുരേഷിനെ കടിച്ചത്. പാമ്ബിനെ പിടികൂടി ചാക്കിലാക്കുന്നതിനിടെ വാവ സുരേഷിന് കടിയേല്‍ക്കുകയായിരുന്നു കാല്‍ മുട്ടിന് മുകളിലായാണ് പാമ്ബ് കടിയേറ്റത്. പാമ്ബിനെ പിടികൂടി കുപ്പിലാക്കിയ ശേഷം സ്വയം പ്രാഥമിക ശുശ്രൂഷ ചെയ്താണ് ആശുപത്രിയിലേക്ക് പോയത്.

You may also like

error: Content is protected !!
Join Our Whatsapp