പത്തനംതിട്ട • തിരുവനന്തപുരം മധുര അമൃത എക്സ്പ്രസ് ട്രെയിൻ രാമേശ്വരത്തേക്കു നീട്ടാനും എറണാകുളം വേളാങ്കണ്ണി റൂട്ടിൽ ആഴ്ചയിൽ രണ്ടുദിവസം വീതം സർവീസിനുമുള്ള ശുപാർശകൾക്കു റെയിൽവേ ബോർഡ് അംഗീകാരം നൽകി.ഇതു സംബന്ധിച്ച ഉത്തരവുകൾ വൈകാതെ പുറത്തിറങ്ങും. കേരളത്തിന്റെ ഏറെക്കാലമായുള്ള 2 ആവശ്യങ്ങളാണ് വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ യാഥാർഥ്യമാകുന്നത്. പുതിയ ട്രെയിനായ എറണാകുളം വേളാങ്കണ്ണി ബൈവീക്ക്ലി (കൊല്ലം, ചെങ്കോട്ട വഴി) യാഥാർഥ്യമാകുന്നതോടെ ഇപ്പോൾ ആഴ്ചയിലൊരിക്കലുള്ള സ്പെഷൽ സർവീസ് നിർത്തലാക്കും.
ഒന്നര ഇരട്ടി നിരക്കാണു സ്പെഷൽ ട്രെയിനിൽ ഈടാക്കി യിരുന്നത്. സ്ഥിരം സർവീസ് വരുന്നതോടെ നിരക്കുകളിൽ കുറവുണ്ടാകും.തിരുവനന്തപുരം-മധുര അമൃത എക്സ്പ്രസ് രാമേശ്വരത്തേക്കു നീട്ടുന്നതോടെ രാമേശ്വ രത്തേക്കു കേരളത്തിൽ നിന്നുള്ള ആദ്യ സ്ഥിരം സർവീസായി അമൃത മാറും. തിരുവനന്തപുര നിന്നു രാത്രി പുറപ്പെടുന്ന ട്രെയിൻ പിറ്റേ ദിവസം ഉച്ചയോടെ രാമേശ്വരത്ത് എത്തും. സർവീസ് ആരംഭിക്കുന്ന തീയതികൾ വൈകാതെ റെയിൽവേ അറിയിക്കും.