Home Featured തിരുനെല്‍വേലിയില്‍ വിജയ്‌യുടെ കിറ്റ് വിതരണം; തിക്കിലും തിരക്കിലുംപെട്ട് 2 സ്ത്രീകള്‍ അടക്കം 6 പേര്‍ക്ക് പരുക്ക്

തിരുനെല്‍വേലിയില്‍ വിജയ്‌യുടെ കിറ്റ് വിതരണം; തിക്കിലും തിരക്കിലുംപെട്ട് 2 സ്ത്രീകള്‍ അടക്കം 6 പേര്‍ക്ക് പരുക്ക്

by jameema shabeer

ചെന്നൈ ∙ തിരുനെല്‍വേലിയില്‍ നടൻ വിജയ് പങ്കെടുത്ത പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 2 സ്ത്രീകള്‍ അടക്കം 6 പേര്‍ക്കു പരുക്കേറ്റു. തൂത്തുക്കുടി, തിരുനെല്‍വേലി ജില്ലകളിലെ പ്രളയബാധിതര്‍ക്കുള്ള ദുരിതാശ്വാസം വിതരണം ചെയ്യുന്നതിനിടെയായിരുന്നു സംഭവം.

തിരുനെല്‍വേലി കെ‍ഡിസി നഗറിലുള്ള സ്വകാര്യ ഹാളില്‍ നടന്ന പരിപാടിയില്‍ അവശ്യ സാധനങ്ങള്‍ അടങ്ങിയ കിറ്റ് വിജയ് നേരിട്ടു വിതരണം ചെയ്തു. പരിപാടി കഴിഞ്ഞു താരം മടങ്ങുന്നതിനിടെ ഫോട്ടോ എടുക്കുന്നതിനായി ജനം തിരക്ക് കൂട്ടിയതാണ് അപകടത്തിനു കാരണം. ആരുടെയും പരുക്ക് ഗുരുതരമല്ല.

തൂത്തുക്കുടിയില്‍ ദുരിതബാധിതര്‍ക്ക് അവശ്യ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിനിടെ നടൻ ടി.രാജേന്ദര്‍ തളര്‍ന്നു വീണു. മുഖത്ത് വെള്ളം തളിച്ചതോടെ അദ്ദേഹത്തിനു ബോധം തിരിച്ചുകിട്ടി. തുടര്‍ന്ന് അല്‍പനേരം വിശ്രമിച്ചതോടെ ശാരീരിക അസ്വാസ്ഥ്യം മാറി.

You may also like

error: Content is protected !!
Join Our Whatsapp