Home Featured ശൂലത്തിൽ തറച്ച നാരങ്ങകൾക്ക് വന്ധ്യത മാറ്റുമെന്ന് വിശ്വാസം; ഒമ്പത് നാരങ്ങ വിറ്റത് രണ്ടര ലക്ഷം രൂപയ്ക്ക്

ശൂലത്തിൽ തറച്ച നാരങ്ങകൾക്ക് വന്ധ്യത മാറ്റുമെന്ന് വിശ്വാസം; ഒമ്പത് നാരങ്ങ വിറ്റത് രണ്ടര ലക്ഷം രൂപയ്ക്ക്

by jameema shabeer

ചെന്നൈ: വന്ധ്യത മാറ്റാൻ കഴിവുണ്ടെന്ന വിശ്വാസത്തെ തുടർന്ന് തമിഴ്‌നാട്ടിലെ വിഴുപുരത്തെ ക്ഷേത്രത്തിൽ ഒമ്പതു ചെറുനാരങ്ങ ലേലത്തിലൂടെ വിറ്റത് 2.30 ലക്ഷം രൂപയ്ക്ക്. തിരുവാണൈനല്ലൂർ ഗ്രാമത്തിലെ മുരുകക്ഷേത്രത്തിലാണ് മുരുക വിഗ്രഹത്തിനു മുന്നിലെ ശൂലത്തിൽ തറച്ച ചെറുനാരങ്ങകൾക്കായി ജനങ്ങൾ തിരക്ക് കൂട്ടുകയും ഒടുവിൽ ഭീമമായ തുകയ്ക്ക് വിറ്റഴിച്ചതും.

ഈ നാരങ്ങ കൊണ്ട് ഉണ്ടാക്കുന്ന നാരങ്ങാവെള്ളം കുടിച്ചാൽ വന്ധ്യത മാറ്റാനാകുമെന്ന വിശ്വാസമാണ് നാരങ്ങാലേലം ലക്ഷങ്ങളിലേക്ക് കടന്നതിന് പിന്നിൽ. ക്ഷേത്രത്തിലെ ഒമ്പതുദിവസം നീണ്ട ഉത്സവത്തിൽ ദിവസവും ഒരു നാരങ്ങ വീതമാണ് ശൂലത്തിൽ തറയ്ക്കുന്നത്.

ഇത്തരത്തിൽ ഉത്സവ സമാപന ദിവസം ക്ഷേത്ര ഭരണസമിതി ഈ നാരങ്ങകൾ ലേലത്തിൽ വിൽക്കുകയാണ് പതിവ്. ആദ്യദിവസം ശൂലത്തിൽ കുത്തുന്ന നാരങ്ങയ്‌യാണ് ‘ഏറ്റവും ഐശ്വര്യവും ശക്തിയും’ എന്നാണ് ഇവർ വിശ്വസിക്കുന്നത്. അതിനാൽ ആദ്യദിവസം ശൂലത്തിൽ കുത്തിയ ചെറുനാരങ്ങ കുളത്തൂർ ഗ്രാമത്തിലെ ദമ്പതിമാർ 50,500 രൂപയ്ക്കാണ് ലേലത്തിൽ എടുത്തതെന്ന് ക്ഷേത്ര ഭരണസമിതി അറിയിച്ചു.

You may also like

error: Content is protected !!
Join Our Whatsapp