ദക്ഷിണേന്ത്യക്കാരുടെ പ്രിയ താരമാണ് അജിത് കുമാർ. ബൈക്കിൽ ചുറ്റിക്കറങ്ങുകയെന്നത് അജിത്തിന്റെ പ്രധാന ഹോബിയാണ്. താൻ യാത്രാപ്രേമിയാണെന്ന കാര്യം അജിത്ത് തന്നെ പലപ്പോഴും തെളിയിച്ചിട്ടുണ്ട്. ഇപ്പോളിതാ താരം ബൈക്കിൽ യൂറോപ്പ് ചുറ്റിക്കറങ്ങിയെന്ന വാർത്തയും അതിന്റെ ചിത്രങ്ങളുമാണ് പുറത്തുവരുന്നത്. അജിത്തിന്റെ ചിത്രങ്ങളെല്ലാം സമൂഹമാധ്യമങ്ങളിൽ ഇതിനോടകം വൈറലായിട്ടുണ്ട്.
അജിത്തിന്റെ യാത്രാ ചിത്രങ്ങളും വീഡിയോകളുമെല്ലാം ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്. അവയെല്ലാം സോഷ്യൽ മീഡിയ ഏറ്റെടുക്കാറുമുണ്ട്. ഹൈദരാബാദ്-സിക്കിം-ചെന്നൈ എന്നിവിടങ്ങളിൽ 4500 കിലോമീറ്റർ ബൈക്ക് ട്രിപ്പ് നടത്തിയ താരത്തിന്റെ വാർത്ത ഏറെ ശ്രദ്ധനേടിയിരുന്നു.”പാഷൻ പിന്തുടരുന്നതിൽ ഒരിക്കലും പരാജയപ്പെടാത്ത താരം,” എന്നാണ് അജിത്തിന്റെ ചിത്രങ്ങൾ ഷെയർ ചെയ്തുകൊണ്ട് ആരാധകർ കുറിക്കുന്നത്.