ചെന്നൈ : നീണ്ട ഇടവേളക്കുശേഷം തമിഴ്നാട്ടില്‍ തിങ്കളാഴ്ച സ്കൂളുകള്‍ തുറന്നു. പ്രവേശനോത്സവത്തിന്റെ ഭാഗമായി വിവിധ വിദ്യാലയങ്ങളില്‍ പലവിധത്തിലുള്ള പരിപാടികളാണ് ഒരുക്കിയിരുന്നത്.ഈ നിലയിലാണ് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് തിരുവള്ളൂര്‍ ജില്ലയിലെ ഗവ. ആദി ദ്രാവിഡര്‍ വെല്‍ഫയര്‍ സെക്കന്‍ഡറി സ്കൂള്‍ സന്ദര്‍ശിച്ചത്.പൊടുന്നനെ ഒരു ക്ലാസ് മുറിയില്‍ കയറിയ സ്റ്റാലിന് ബെഞ്ചില്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം അല്പനേരമിരുന്നു. ഈ സമയത്ത് അധ്യാപിക ക്ലാസെടുത്തുക്കൊണ്ടിരിക്കുകയായിരുന്നു.
തുടര്‍ന്ന് വിദ്യാര്‍ഥികളോടും ക്ലാസ് ടീച്ചറോടും സംസാരിച്ചതിനുശേഷം പുറത്തിറങ്ങിയ മുഖ്യമന്ത്രി സ്കൂളിലെ ശുചിമുറികളും പാചക കേന്ദ്രവും പരിശോധിച്ചു.സ്റ്റാലിനൊപ്പം മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരുമുണ്ടായിരുന്നു. ക്ലാസ് മുറിയില്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം ബെഞ്ചിലിരിക്കുന്നതിന്റെ ചിത്രം സാമുഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.