ചെന്നൈ : വിഷുവിനും ഈസ്റ്ററിനും നാട്ടിൽ പോകാൻ ഇതുവരെയും ടിക്കറ്റ് ഉറപ്പാക്കാത്തവർക്കു യാത്ര കഠിനമാകും. തിരുവനന്തപുരം, മംഗളൂരു ഭാഗത്തേക്കുള്ള ട്രെയിനുകളെല്ലാം ഇതിനകം ‘ഹൗസ് ഫുൾ’ ആയിക്കഴിഞ്ഞു. ആർഎസി, വെയ്റ്റ് ലിസ്റ്റ് എന്നിങ്ങനെയാണു സീറ്റ് നില.
വിമാനം വഴി നാട്ടിലേക്കു പറന്നെത്താമെന്നു വിചാരിച്ചാലും അൽപം ബുദ്ധിമുട്ടാണു കാര്യങ്ങൾ. നാട്ടിലേക്കുള്ള വിമാനങ്ങളിലെല്ലാം ടിക്കറ്റ് നിരക്ക് ഉയരുകയാണ്. വരും ദിവസങ്ങളിൽ നിരക്ക് ഇനിയും ഉയർന്നേക്കും. അതേസമയം, സംസ്ഥാന സർക്കാരിന്റെ ദീർഘദൂര ബസുകളിൽ സ്ത്രീകൾക്ക് പ്രത്യേക ബർത്തുകൾ അനുവദിക്കാനുള്ള ഗതാഗത വകുപ്പിന്റെ തീരുമാനം മലയാളികൾ അടക്കമുള്ള സ്ത്രീ യാത്രക്കാർക്ക് ആശ്വാസമാകും.
ദീർഘദൂര എസ്ടിസി ബസ്സുകളിൽ സ്ത്രീകൾക്കു കിടക്കുന്നതിനായി 2 ബെർത്തുകൾ നീക്കിവച്ച് ഗതാഗത വകുപ്പ്. ബുക്കിങ് സമയത്തു തന്നെ ഇവ സ്ത്രീകൾക്കായി മാറ്റി വയ്ക്കും. താഴത്തെ നിലയിലുള്ളവയാണു ലഭിക്കുക. എസി, നോൺ എസി ബസുകളിൽ ഈ സൗകര്യം ലഭ്യമാണ്. അതേസമയം, സ്ത്രീകൾ ബുക്ക് ചെയ്തില്ലെങ്കിൽ മറ്റുള്ളവർക്കു നൽകും