Home Featured യാത്രക്കാരുടെ ഇഷ്ടമറിഞ്ഞ് പ്രവർത്തനം: ചെന്നൈ വിമാനത്താവളത്തിന് അംഗീകാരം

യാത്രക്കാരുടെ ഇഷ്ടമറിഞ്ഞ് പ്രവർത്തനം: ചെന്നൈ വിമാനത്താവളത്തിന് അംഗീകാരം

by shifana p


തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/KI3LcXUugQtLQKUwQddv8w
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl

ചെന്നൈ :യാത്രക്കാരുടെ അഭിപ്രായങ്ങൾ സ്വരൂപിക്കുകയും അതു വഴി അവർക്ക് മികച്ച സേവനങ്ങൾ നൽകുന്നതിന് വലിയ പരിഗണന നൽകുകയും ചെയ്ത ചെന്നൈ വിമാനത്താവളത്തിന് എയർപോർട്സ് കൗൺസിൽ ഇന്റർനാഷനലിന്റെ (എസിഐ) ‘ദ് വോയ്സ് ഓഫ് ദ് കസ്റ്റമർ’ അംഗീകാരം. മഹാമാരിക്കിടയിലും ചെന്നൈ വിമാനത്താവളം യാത്രക്കാർക്ക് മികച്ച സേവനം ഉറപ്പാക്കിയതായും ഈ അംഗീകാരം വലിയ പ്രോത്സാഹനം നൽകുന്നതായും വിമാനത്താവളം ഡയറക്ടർ ശരദ് കുമാർ പറഞ്ഞു. ഒരു പിഴവും വരുത്താതെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുവെന്നും കടുത്ത നിയന്ത്രണങ്ങൾ ഉണ്ടായിട്ടും സഹകരിച്ച യാത്രക്കാരോട് നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

========================================================================================================

രാത്രി ഗതാഗത നിരോധനം: കർണാടക-തമിഴ്നാട് അതിർത്തിയിൽ കർഷകർ ദേശീയപാത ഉപരോധിച്ചു;പകൽ യാത്രയ്ക്ക് ടോൾ നൽകണം

ബെംഗളൂരു : തമിഴ്നാട്ടിലെ സത്യമംഗലം കടുവാ സങ്കേതത്തിലൂടെ കടന്നുപോകുന്ന ഡിംബംഘട്ട് ഭാഗത്തെ രാത്രി ഗതാഗത നിരോധനത്തിനെതിരെ കർഷകസംഘം വ്യാഴാഴ്ച ചാമരാജനഗർ താലൂക്കിലെ പുനജനൂർ ചെക്ക്പോസ്റ്റിനു സമീപം ദേശീയപാത ഉപരോധിച്ചു.

വന്യമൃഗങ്ങൾക്ക് ഭീഷണിയായതിനാൽ ഈ ഭാഗത്ത് രാത്രി ഗതാഗതം നിരോധിക്കാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. രാത്രികാല നിരോധനത്തിനെതിരെ തമിഴ്നാട്ടിലും സമാനമായ പ്രതിഷേധങ്ങൾ നടന്നിരുന്നു. ചാമരാജനഗർ ജില്ലയോട് ചേർന്നുള്ള തമിഴ്നാട്ടിലെ തലവടിയിൽ ബന്ദ് ആചരിച്ചു.ഡിംബം ഘട്ടിലെ രാത്രികാല ഗതാഗത നിരോധനം സർക്കാർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അയൽസംസ്ഥാനത്തെ കർഷകരും ലോറി ഡ്രൈവർമാരും ലോറി ഉടമകളും ബന്നാരിയിൽ മെഗാ പ്രതിഷേധം നടത്തി. നിരോധനം ചാമരാജനഗർ ജില്ലയിലെ കർഷകരെ സാരമായി ബാധിക്കും. 15 ദിവസത്തിനകം തീരുമാനം പിൻവലിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

പ്രദേശവാസികളുടെ കടുത്ത എതിർപ്പിനിടെ കോയമ്പത്തൂർ- ബെംഗളൂരു ദേശീയപാത 948ൽ സത്യമംഗലം കടുവ സങ്കേതത്തിനുള്ളിലൂടെയുള്ള ബന്നാരി- കാലപ്പള്ളം റോഡിൽ രാത്രി യാത്ര നിരോധനം ഇന്നലെ മുതൽ നിലവിൽ വന്നു. വൈകുന്നേരം 6 മുതൽ രാവിലെ 6 വരെ ഭാരവാഹനങ്ങൾ,രാത്രി 9 മുതൽ രാവിലെ 6 വരെ ചെറുവാഹനങ്ങൾക്കുമാണ് വിലക്ക്. മദ്രാസ് ഹൈക്കോടതി ഉത്തരവിനെത്തുടർന്നു പ്രത്യേക സുരക്ഷാ സേനയെ വിന്യസിച്ചാണു വാഹനഗതാഗതം തടഞ്ഞത്. രാത്രി സമയങ്ങളിൽ ബസുകൾ അനുവദിക്കുന്നത് സംബന്ധിച്ച് തീരുമാനം പരിഗണനയിലാണ്. ഈ പാതയിൽ രാത്രിയാത്രാ നിരോധനം വേണമെന്നുള്ള 2019ലെ ഈറോഡ് കലക്ടറുടെ ഉത്തരവു കർശനമായി നടപ്പിലാക്കാൻ കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

കലക്ടറുടെ ഉത്തരവു പാലിക്കാത്തതിനാൽ സത്യമംഗലം കടുവസങ്കേതത്തിനു സമീപം രാത്രി സമയത്തു വാഹനാപകടങ്ങളിൽ വന്യമൃഗങ്ങൾ ചാകുന്നതു പതിവായെന്ന് അഭിഭാഷകൻ എസ്.പി .ചൊക്കലിംഗം നൽകിയ ഹർജിയിലാണ് ഉത്തരവ്.രാത്രിയാത്രാ നിരോധനം ഏർപ്പെടുത്തിയതിനെതിരെ മേഖലയിൽ ജനകീയ പ്രക്ഷോഭം ആരംഭിച്ചു. ഇന്നലെ ബന്നാരിയിൽ നാട്ടുകാരും വ്യാപാരികളും കർഷകരും വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകരും വിനോദസഞ്ചാര മേഖലയിൽ പ്രവർത്തിക്കുന്നവരും സംയുക്തമായി പ്രതിഷേധ റാലി നടത്തി. അതേസമയം, പകൽ സമയങ്ങളിൽ ഈ വഴി പോകുന്ന വാഹനങ്ങളിൽ നിന്ന് ടോൾ പിരിക്കുമെന്നു വനം വകുപ്പ് അറിയിച്ചു. സർക്കാർ വാഹനങ്ങൾ, സർക്കാർ – സ്വകാര്യ ബസുകൾ, ആംബുലൻസുകൾ, റിക്കവറി വാഹനങ്ങൾ എന്നിവ ഇളവ് നൽകും. ബന്നാരിയിലെയും ഹസനുരിലെയും ഫോറസ്റ്റ് ചെക്ക് പോസ്റ്റുകളിൽ ടോൾ പിരിക്കുമെന്ന് അധികൃതർ അറിയിച്ചു.

ടോൾ നിരക്ക്

  • ഫോർ വീലറുകൾ – 20 രൂപ
  • വാനുകൾ – 30
  • ചെറിയ ട്രക്കുകൾ – 20
  • ആറുചക്ര വാഹനങ്ങൾ -50
  • എട്ടുചക്ര വാഹനങ്ങൾ – 60
  • പത്തുചക്ര വാഹനങ്ങൾ -80
  • 12 ചക്ര വാഹനങ്ങൾ – 100

You may also like

error: Content is protected !!
Join Our Whatsapp