Home Featured ഫ്‌ളാറ്റിലെ കുടിവെള്ള കണക്ഷന്‍ വിച്ഛേദിച്ചു; പ്രതിഷേധക്കാര്‍ക്കൊപ്പം പങ്കുചേര്‍ന്ന് നടി ഷക്കീല

ഫ്‌ളാറ്റിലെ കുടിവെള്ള കണക്ഷന്‍ വിച്ഛേദിച്ചു; പ്രതിഷേധക്കാര്‍ക്കൊപ്പം പങ്കുചേര്‍ന്ന് നടി ഷക്കീല

by jameema shabeer

ചെന്നൈ: ഫ്‌ളാറ്റിലെ കുടിവെള്ള കണക്ഷന്‍ വിച്ഛേദിച്ചതിനെ തുടര്‍ന്ന് രാത്രിയില്‍ സമരത്തിനിറങ്ങി നടി ഷക്കീല. തിങ്കളാഴ്ച രാത്രി ചൂളൈമേട്ടിലെ അപാര്‍ട്‌മെന്റിലെ താമസക്കാര്‍ നടത്തിയ തെരുവ് സമരത്തിലാണ് ഷക്കീല പങ്കെടുത്തത്. അപ്രതീക്ഷിതമായി പ്രതിഷേധക്കാര്‍ക്കു നടുവിലേക്ക് എത്തിയ ഷക്കീല അവര്‍ക്കു വേണ്ടി സംസാരിക്കുകയും ചെയ്തു.

ഷക്കീല പ്രതിഷേധത്തില്‍ പങ്കെടുക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു.നാല്‍പതോളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. അതെസമയം ഫ്‌ലാറ്റിലെ അന്തേവാസി അല്ല ഷക്കീല. എന്നിട്ടും പ്രതിഷേധക്കാര്‍ക്ക് ഐക്യദാര്‍ഢ്യവുമായെത്തിയ നടിയുടെ നിലപാടിനെ പ്രശംസിച്ച്‌ നിരവധി പേരാണ് രംഗത്തെത്തിയത്.

ഫ്‌ളാറ്റില്‍ താമസിക്കുന്ന കുടുംബങ്ങള്‍ അവിടുത്തെ അറ്റകുറ്റപണിക്കുള്ള തുക അടയ്ക്കാത്തതിനാലാണ് കുടിവെള്ള കണക്ഷന്‍ വിച്ഛേദിച്ചതെന്നാണ് വിവരം. ഫ്‌ലാറ്റില്‍ നടക്കുന്നത് അനീതിയാണെന്നും പ്രതിഷേധക്കാര്‍ക്ക് പിന്തുണയുമായി എല്ലാവരും മുന്നോട്ടു വരണമെന്നും സമൂഹമാധ്യമങ്ങളില്‍ ആവശ്യമുയര്‍ന്നു.

You may also like

error: Content is protected !!
Join Our Whatsapp