തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/IC6TYYVgbvoDfTDTHg977i
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl
കേരളത്തില്‍ തക്കാളിപ്പനി കേസുകള്‍ കണ്ടെത്തിയിരിക്കുകയാണ്. ചുവന്ന കുമിളകള്‍ വരുന്നതിനാലാണ് ആ രോഗത്തിന് തക്കാളിപ്പനി എന്ന പേര് ലഭിച്ചത്. കേരളത്തില്‍ രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ തമിഴ്‌നാട് അതിര്‍ത്തികളില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കോയമ്ബത്തൂരില്‍, തമിഴ്‌നാട്-കേരള അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്ന ഉദ്യോഗസ്ഥരുടെ സംഘം അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന ആളുകളെ പരിശോധിക്കുന്നുണ്ട്.
റവന്യൂ ഇന്‍സ്പെക്ടര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, പൊലീസ് എന്നിവരടങ്ങുന്ന മൂന്ന് ടീമുകളെ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ വിന്യസിച്ചിട്ടുണ്ടെന്ന് കോയമ്ബത്തൂര്‍ ഹെല്‍ത്ത് സര്‍വീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.പി അരുണ ദി ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. ആര്‍ക്കെങ്കിലും പനിയും ചൊറിച്ചിലും ഉണ്ടെങ്കില്‍ അവര്‍ ശ്രദ്ധിക്കണമെന്നും അവര്‍ പറഞ്ഞു.
അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളെയാണ് പനി ബാധിക്കുന്നതെന്ന് ഡോ അരുണ അറിയിച്ചു. തക്കാളി പനി എന്ന് വിളിക്കപ്പെടുന്ന ഈ പനിയുടെ ലക്ഷണങ്ങള്‍ തിണര്‍പ്പ്, ചര്‍മ്മത്തിലെ അസ്വസ്ഥത, നിര്‍ജ്ജലീകരണം എന്നിവയാണ്. ക്ഷീണം, സന്ധി വേദന, വയറുവേദന, ഓക്കാനം, ഛര്‍ദ്ദി, വയറിളക്കം, ചുമ, തുമ്മല്‍, മൂക്കൊലിപ്പ്, കടുത്ത പനി, ശരീരവേദന എന്നിവയ്ക്കും ഫ്ലൂ കാരണമാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചില സന്ദര്‍ഭങ്ങളില്‍, ഇത് കാലുകളുടെയും കൈകളുടെയും നിറവും മാറ്റാം.
“ഈ ഇന്‍ഫ്ലുവന്‍സ സ്വയം ഇല്ലാതാകുന്ന ഒന്നാണ്, ഇതിന് പ്രത്യേക മരുന്നൊന്നുമില്ല,” ഡോ അരുണ അഭിപ്രായപ്പെട്ടു. ഇതിനര്‍ത്ഥം പരിചരണം നല്‍കിയാല്‍ രോഗലക്ഷണങ്ങള്‍ സമയമെടുത്ത് സ്വയം പരിഹരിക്കപ്പെടും എന്നാണ്. മറ്റ് ഇന്‍ഫ്ലുവന്‍സ കേസുകള്‍ പോലെ, തക്കാളി പനിയും പകര്‍ച്ചവ്യാധിയാണ്. “ആര്‍ക്കെങ്കിലും ഈ പനി ബാധിച്ചാല്‍, അവരെ ഐസൊലേറ്റ് ചെയ്യേണ്ടതുണ്ട്, കാരണം ഇത് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് അതിവേഗം പടരാന്‍ സാധ്യതയുണ്ട്,” ഡോക്ടര്‍ അരുണ പറഞ്ഞു.
ഇന്‍ഫ്ലുവന്‍സ മൂലമുണ്ടാകുന്ന കുമിളകള്‍ കുട്ടികള്‍ ചുരണ്ടുന്നത് തടയേണ്ടത് അത്യാവശ്യമാണ്. ശരിയായ വിശ്രമവും ശുചിത്വവും നിര്‍ദ്ദേശിക്കപ്പെടുന്നു. പനി പടരാതിരിക്കാന്‍ രോഗബാധിതര്‍ ഉപയോഗിക്കുന്ന പാത്രങ്ങള്‍, വസ്ത്രങ്ങള്‍, മറ്റ് വസ്തുക്കള്‍ എന്നിവ അണുവിമുക്തമാക്കണം. പാനീയങ്ങള്‍ കഴിക്കുന്നതും നിര്‍ജ്ജലീകരണം തടയാന്‍ സഹായിക്കും. ഏറ്റവും പ്രധാനമായി, മുകളില്‍ സൂചിപ്പിച്ച ലക്ഷണങ്ങള്‍ നിങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ നിങ്ങളുടെ ഡോക്ടറുടെ ഉപദേശം തേടേണ്ടത് പ്രധാനമാണ്.
വാളയാര്‍ ചെക്ക്‌പോസ്റ്റില്‍ അയല്‍സംസ്ഥാനത്ത് നിന്ന് വരുന്നവരെ പരിശോധിക്കാന്‍ റവന്യൂ, ആരോഗ്യ, പോലീസ് ഉദ്യോഗസ്ഥരുടെ സംഘത്തെ വിന്യസിച്ചിട്ടുണ്ട്. കോയമ്ബത്തൂര്‍ ജില്ലയില്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ 24 മണിക്കൂറും അതിര്‍ത്തി നിരീക്ഷിക്കാന്‍ മൂന്ന് ടീമുകളെ വിന്യസിച്ചിട്ടുണ്ട്. ആര്‍ക്കെങ്കിലും പനിയോ തിണര്‍പ്പ് പോലുള്ള ലക്ഷണങ്ങള്‍ കണ്ടാല്‍ അവര്‍ ശ്രദ്ധിക്കും.
പനി കുട്ടികളെ കൂടുതലായി ബാധിക്കുന്നതിനാല്‍, കോയമ്ബത്തൂര്‍ ജില്ലയിലുടനീളമുള്ള അങ്കണവാടികളും അധികൃതര്‍ പരിശോധിക്കുന്നുണ്ടെന്നും നടപടിക്രമങ്ങള്‍ നടപ്പിലാക്കാന്‍ ആരോഗ്യ ഉദ്യോഗസ്ഥരുമായി 24 മൊബൈല്‍ ടീമുകളെ വിന്യസിച്ചിട്ടുണ്ടെന്നും ഡോ.അരുണ പറഞ്ഞു.