Home ഒരിക്കലുംമരിക്കാതിരിക്കാന്‍ ഭര്‍ത്താവിനെ ഭാര്യ ജീവനോടെ കുഴിച്ചിട്ടു: അമരത്വം കിട്ടുമെന്ന് വിശ്വസിച്ച ഭര്‍ത്താവ് മരിച്ചു

ഒരിക്കലുംമരിക്കാതിരിക്കാന്‍ ഭര്‍ത്താവിനെ ഭാര്യ ജീവനോടെ കുഴിച്ചിട്ടു: അമരത്വം കിട്ടുമെന്ന് വിശ്വസിച്ച ഭര്‍ത്താവ് മരിച്ചു

by shifana p

ചെന്നൈ: ഒരിക്കലും മരിക്കാതിരിക്കാന്‍ ഭര്‍ത്താവിനെ ഭാര്യ ജീവനോടെ കുഴിച്ചിട്ട സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍. കലൈഞ്ജര്‍ കരുണാനിധി നഗര്‍ സ്വദേശി ലക്ഷ്മി (55) ആണ് പൊലീസിന്റെ പിടിയിലായത്. അമരത്വം ലഭിക്കുമെന്ന് വിശ്വസിച്ച ഭര്‍ത്താവ് നാഗരാജ് (59) മരിച്ചു. ചെന്നൈയിലെ പെരുമ്ബാക്കത്താണ് സംഭവം. ദൈവത്തോട് സംസാരിക്കാനാകുമെന്ന് അവകാശപ്പെട്ട് സ്വയം ക്ഷേത്രം നിര്‍മിച്ച്‌ പൂജ നടത്തി വരികയായിരുന്നു നാഗരാജ്.

കഴിഞ്ഞ ദിവസം നെഞ്ചുവേദന അനുഭവപ്പെട്ടതോടെ ജീവനോടെ കുഴിച്ചിടാന്‍ നാഗരാജ് ഭാര്യയോട് ആവശ്യപ്പെടുകയായിരുന്നു. ഇതിലൂടെ അമരത്വം നേടാന്‍ കഴിയുമെന്ന വിശ്വാസത്തിലായിരുന്നു നാഗരാജ്. ഈ വിവരം ആരോടും പറയരുതെന്ന് നാഗരാജ് ഭാര്യയോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ജലസംഭരണി നിര്‍മ്മിക്കാനെന്ന വ്യാജേന തൊഴിലാളികളെ ഉപയോഗിച്ച്‌ വീടിന് സമീപം കുഴിയെടുത്ത് നാഗരാജിനെ കുഴിയിലിറക്കി മണ്ണിട്ടു മൂടുകയായിരുന്നു. ജോലി സ്ഥലത്തായിരുന്ന മകള്‍ വീട്ടില്‍ തിരിച്ചെത്തി അച്ഛനെ അന്വേഷിച്ചപ്പോഴാണ് സത്യം പുറത്തായത്. തുടര്‍ന്ന് മകള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.

Leave a Comment

error: Content is protected !!
Join Our Whatsapp