Home Featured ചെന്നൈ:ഭർത്താവിന്റെ റമ്മി കളിയിൽ മനംനൊന്ത് ഭാര്യ ജീവനൊടുക്കി

ചെന്നൈ:ഭർത്താവിന്റെ റമ്മി കളിയിൽ മനംനൊന്ത് ഭാര്യ ജീവനൊടുക്കി

ചെന്നൈ • ഓൺലൈൻ റമ്മി കളിച്ച് ഭർത്താവ് തുടർച്ചയായി പണം നഷ്ടപ്പെടുത്തുന്നതിൽ മനംനൊന്ത് ഭാര്യ ജീവനൊടുക്കി. പല്ലാവരത്തിനടുത്ത് പമ്മലിൽ താമസിക്കുന്ന വഹീദ ഫ്ലോറയാണ് (30) ജീവനൊടുക്കിയത്. തുകൽ കമ്പനിയിൽ ജോലി ചെയ്യുന്ന ഭർത്താവ് ജ്ഞാനവേൽ ഓൺലൈൻ റമ്മിക്ക് അടിമയായി മാറി പണം നഷ്ടപ്പെടുത്തിയതോടെ ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നു. കഴിഞ്ഞ ദിവസം ജ്ഞാനവേലിന് 10,000 രൂപ നഷ്ടപ്പെട്ടതോടെ വഴക്ക് ഉണ്ടാകുകയും തുടർന്ന് വഹീദ ഫ്ലോറ ജീവനൊടുക്കുകയുമായിരുന്നു.

ഓൺലൈൻ ചൂതാട്ട നിരോധനം; ഓർഡിനൻസിന് മന്ത്രിസഭാ അംഗീകാരം

ചെന്നൈ • ഓൺലൈൻ ചൂതാട്ടങ്ങൾ നിരോധിക്കാനുള്ള ഓർഡിനൻസിന് തമിഴ്നാട് മന്ത്രിസഭ അംഗീകാരം നൽകി. അന്തിമ അനുമതിക്കായി ഉടൻ ഗവർണർക്കു കൈമാറും.നിലവിൽ ഡൽഹിയിലുള്ള ഗവർണർ ആൻ.എൻ.രവി 30നു തിരികെയെത്തിയ ശേഷം പുതിയ നിയമത്തിന് അംഗീകാരം നൽകും.

ഓൺലൈൻ റമ്മി അടക്കമുള്ള ചൂതാട്ടങ്ങൾക്കെതിരെ പുതിയ നിയമം കൊണ്ടുവരാനായി ജസ്റ്റിസ് കെ.ചന്ദുവിന്റെ അധ്യക്ഷതയിൽ രൂപീകരിച്ച സമിതിയാണു തയാറാക്കിയത്. ജൂൺ 27നു സമിതി സമർപ്പിച്ച റിപ്പോർട്ട് അടിസ്ഥാനമാക്കി കരട് ഓർഡിനൻസ് തയാറാക്കിയിരുന്നു. നിയമവകുപ്പിന്റെ ഉപദേശം കൂടി പരിഗണിച്ചു പരിഷ്കരിച്ച ഓർഡിനൻസാണു മന്ത്രിസഭാ യോഗം ചേർന്ന് അംഗീകരിച്ചത്.

You may also like

error: Content is protected !!
Join Our Whatsapp