തമിഴ്നാട് : കമ്ബത്ത് ഓട്ടോ ഡ്രൈവറും ഭാര്യയും ചേര്‍ന്ന് ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെ കൊലപ്പെടുത്തി.മുല്ലപ്പെരിയാറില്‍ നിന്ന് വൈഗയിലേക്ക് വെള്ളം കൊണ്ടുപോകുന്ന കനാലിലാണ് മൃതദേഹം തള്ളിയത്. പ്രതികള്‍ പോലീസില്‍ കീഴടങ്ങി. മൃതദേഹം ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഭാര്യയുമായുള്ള അവിഹിത ബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
കമ്ബം നാട്ടുകാല്‍ തെരുവില്‍ താമസിക്കുന്ന പ്രകാശാണ് കൊല്ലപ്പെട്ടത്. ഇവിടുത്തെ ഓട്ടോ ഡ്രൈവര്‍ വിനോദ് കുമാര്‍, ഭാര്യ നിത്യ, മൃതദേഹം നീക്കം ചെയ്യാന്‍ സഹായിച്ച വിനാദ് കുമാറിന്റെ സുഹൃത്ത് രമേശ് എന്നിവരാണ് കേസിലെ പ്രതികള്‍. പ്രകാശിന് വിനാദ് കുമാറിന്റെ ഭാര്യ നിത്യയുമായി അവിഹിതമായ ബന്ധം ഉണ്ടായിരുന്നു. തന്റെ നഗ്ന ചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയാണ് പ്രകാശ് പീഡിപ്പിച്ചിരുന്നതെന്നാണ് നിത്യ പോലീസിനോട് പറഞ്ഞത്.
ഇത് കണ്ടെത്തിയ വിനോദ് പ്രകാശിനെ വധിക്കാന്‍ പദ്ധതി തയാറാക്കി. ഇതിനിടെ ഈ മാസം 21 മുതല്‍ ഭര്‍ത്താവിനെ കാണാനില്ലെന്ന് കാണിച്ച് പ്രകാശിന്റെ ഭാര്യ കനിമൊഴി പൊലീസില്‍ നല്കിയ പരാതിയില്‍ അന്വേഷണം തുടങ്ങിയിരുന്നു. മൊബൈല്‍ ഫോണിലെ കോളുകള്‍ പൊലീസ് പരിശോധിച്ചപ്പോള്‍ നിത്യയുമായി നിരന്തരം ഏറെ നേരം സംസാരിച്ചിരുന്നതായും കണ്ടെത്തി.
പൊലീസ് അറസ്റ്റ് ചെയ്യുമെന്ന് വ്യക്തമായതോടെ വിനോദും നിത്യയും വില്ലേജ് ഓഫീസര്‍ കണ്ണന് മുന്നിലെത്തി കുറ്റം ഏറ്റു പറഞ്ഞു. കണ്ണന് പൊലീസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് ഇരുവരും കീഴടങ്ങിയത്. സംഭവ ദിവസം പ്രകാശ്, വിനോദ് കുമാറിനൊപ്പം അയാളുടെ വീട്ടിലെത്തി മദ്യപിച്ചു. മദ്യ ലഹരിയിലായതോടെ വിനോദ് കുമാര്‍ പ്രകാശിന്റെ കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തി.