ചെന്നൈ • മൊബൈൽ ഫോണിൽ സംസാരിച്ചു കൊണ്ടു റെയിൽപാളത്തിലൂടെ നടന്ന യുവതി ട്രെയിൻ തട്ടി മരിച്ചു. എർണാവൂർ കാമരാജർ നഗർ സ്വദേശിനിയായ ശാലിനി (27)യാണു മരിച്ചത്.ആവഡിക്കു സമീപമുള്ള ബ്യൂട്ടി പാർലറിൽ ജോലി ചെയ്തിരുന്ന ശാലിനി വീട്ടിലേക്കു മടങ്ങുന്നതിനിടെയാണ് അപകടത്തിൽപെട്ടത്.
ഏറെ നേരം കഴിഞ്ഞിട്ടും യുവതി വീട്ടിലെത്താതിരുന്നതിനെ തുടർന്നു വീട്ടുകാർ വിംകോ റെയിൽ വേ സ്റ്റേഷനു സമീപം നടത്തിയ അന്വേഷണത്തിലാണു ഗുരുതര പരുക്കുകളോടെ ശാലിനിയെ റെയിൽ വേ പാളത്തിൽ കണ്ടത്തിയത്. തുടർന്ന് ഇവർ ശാലിനിയെ സ്വകാര്യ ആശുപ്രതിയിൽ എത്തിച്ചു.
തുടർ ചികിത്സയ്ക്കായി സ്റ്റാൻലി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കൊരുക്കുപ്പെട്ട് പൊലീസ് കേസെടുത്ത് അന്വേ ഷണം ആരംഭിച്ചു.