ചെന്നൈ:കണ്ടത്തൂരിലെ സ്വകാര്യ ബാങ്ക് എടിഎമ്മിന്റെ ചവറ്റുകുട്ടയിൽ ഉപേക്ഷിക്കപ്പെട്ട് നിലയിൽ 43 പവൻ ആഭരണങ്ങൾ കണ്ടെത്തി. ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനായ കോദണ്ഡമാണ് ചവറ്റു കുട്ടയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ആഭരണങ്ങൾ അടങ്ങിയ ബാഗ് കണ്ടെത്തിയത്.പൊലീസ് നടത്തിയ പരിശോധനയിൽ ബാഗ് ഉപേക്ഷിച്ചു പോകുന്ന യുവതിയുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു.
ഇതിനിടെ 35 വയസ്സുകാരിയായ മകളെ കാണാനില്ലെന്ന പരാതിയുമായി സ്റ്റേഷനിലെത്തിയ കുണ്ടത്തൂർ സ്വദേശികൾ ദൃശ്യത്തിലുള്ളത് മകളാണെന്നു തിരിച്ചറിഞ്ഞു. യുവതിക്കു മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും ഇതാകാം ആഭരണങ്ങൾ ഉപേക്ഷിക്കാൻ കാരണമെന്നും പൊലീസ് പറഞ്ഞു. ആഭരണങ്ങൾ ഉടമകൾക്കു തിരികെ നൽകിയതായി പൊലീസ് അറിയിച്ചു.