ചെന്നൈ : സഹോദരനെ യാത്രയാക്കാനെത്തിയ യുവതി ചെന്നൈ വിമാനത്താവളത്തിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. തിരുവള്ളൂർ സ്വദേശിനിയായ സുപ്രിയ (35)യാണു മരിച്ചത്.ഫ്രാൻസിലേക്കു പോകുന്ന ഇളയ സഹോദരൻ വെങ്കട്ട് രാജേ ഷിനെ അയയ്ക്കാൻ എത്തിയതായിരുന്നു ഇവർ. പുലർച്ചെ 1 ഓടെയാണ് ഹൃദയാഘാതമുണ്ടായത്.
വിദ്യാർഥിയുടെ തലയ്ക്കടിച്ചു; അധ്യാപകനെതിരെ കേസ്
ചെന്നൈ • ഡയറിയെഴുതാതെ സ്കൂളിലെത്തിയെന്ന പേരിൽ രണ്ടാം ക്ലാസ് വിദ്യാർഥിയുടെ തലയ്ക്കടിച്ച അധ്യാപകനെതിരെ പൊലീസ് കേസെടുത്തു. തിരുവള്ളൂർ സെന്റ് ജോസഫ് ളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയായ കിഷോറിനെ തലയിലെ നീർക്കെട്ടോടെ സർക്കാർ ആശുപ്രതിയിൽ പ്രവേശിപ്പിച്ചു. ഡയറി എഴുതാതെ വന്നതിന്റെ പേരിൽ കിഷോറിനെ അധ്യാപകൻ വടി കൊണ്ട് തലയിൽ ശക്തിയായി അടിച്ചെന്നാണു കേസ്. മാതാപിതാക്കളുടെ പരാതിയിൽ തിരുവല്ലങ്കാട് പൊലീസാണു കേസെടുത്ത