
ചെന്നൈ : ഗുമ്മിഡിട്ടൂണ്ടി ഗുരു രാജക്കണ്ടിഗെ ഗ്രാമത്തിലെ ഇരുള സമുദായ ദമ്പതിമാരായ മാരിയമ്മയും കുട്ടികൾക്കും ഇനി സ്നേഹവീടിന്റെ തണലിൽ സുഖമായുറങ്ങാം. ചെന്നൈ മഹിളാ അസോസിയേഷൻ നിർമിച്ച് നൽകിയ വീടിന്റെ സമർപ്പണം എയ്മ ദേശീയ ജനറൽ സെക്രട്ടറിയും അസോസിയേഷൻ മുഖ്യ രക്ഷാധികാരിയുമായ പി.എൻ. ശ്രീകുമാർ നിർവഹിച്ചു. പ്രസിഡന്റ് വത്സല പത്മകുമാർ അധ്യക്ഷയായി , സിടിഎംഎ വർക്കിങ് പ്രസി ഡന്റ് സി.ഇന്ദുകലാധരൻ ശിലാഫലകം അനാഛാദനം ചെയ്തു. അസോസിയേഷൻ മുഖ്യ രക്ഷാധികാരി സാലി ഏബ്രഹാം മുൻകയ്യെടുത്ത് ദമ്പതികൾക്ക് വീടു നിർമിച്ചു നൽകുകയായിരുന്നു.
ഒരു മാസത്തേക്കുള്ള പലവജ്ഞനങ്ങളും കുടുംബത്തിനാവശ്യമായ വസ്ത്രങ്ങളും വീട്ടുപകരണങ്ങളും നൽകി. അസോസിയേഷൻ ജനറൽ സെക്രട്ടറി ഗീത എസ്.പിള്ള, ഗുമ്മിഡിപ്പുണ്ടി കൈരളി അസോസിയേഷൻ ജനറൽ സെക്രട്ടറി ജെ.ക്ലമന്റ്, പൊതു പ്രവർത്തകൻ എ.കെ നന്ദകുമാർ, എയ്മ വനിതാ വിഭാഗം സെക്രട്ടറി ലതാ കൃഷ്ണ കുമാർ, സിടി എംഎ നിർവാഹക സമിതിയംഗം എ.യു. ശ്രീശൈലി, ട്രഷറർ വി.കെ വിജയശ്രീ, മിനി സൂസൻ, ഉഷാ നന്ദു, ബിന്ദു രാമചന്ദ്രൻ, ഷീജാ മനോജ് , ഷീജാ വിക്രമൻ എന്നിവർ ഭവന സമർപ്പണത്തിന് നേതൃത്വം നൽകി.