Home Featured ചെന്നൈ:നെയ് വേലി താപ നിലയത്തിൽ തീ: 5 പേർക്ക് പൊള്ളലേറ്റു

ചെന്നൈ:നെയ് വേലി താപ നിലയത്തിൽ തീ: 5 പേർക്ക് പൊള്ളലേറ്റു

ചെന്നൈ:നെയ്വേലി താപ വൈദ്യുത നിലയത്തിലുണ്ടായ തീപിടിത്തത്തിൽ 5 തൊഴിലാളികൾക്കു സാരമായി പൊള്ളലേറ്റു. പുതിയ പവർ സ്റ്റേഷന്റെ രണ്ടാമത്തെ യൂണിറ്റിൽ 52 മീറ്റർ ഉയര്ത്തിലുള്ള ബോയ്ലറിൽ ഇന്നലെ രാവിലെ 11ന് ആയിരുന്നു തീപിടിത്തം.

എൻ.സെൽവരാജ്, കെ. സുരേഷ്, എസ്.തിരുനാവുക്കരശ്, ഡി.സെന്തിൽകുമാർ ആർ.ദക്ഷിണാമൂർത്തി എന്നിവർക്കാണു പരുക്കേറ്റത്.തിരുനാവുക്കരശിന് 80 ശതമാനം പൊള്ളലേറ്റു. എൻഎൽസിയിൽ കഴിഞ്ഞ രണ്ടര വർഷത്തിനിടെയുണ്ടായ മൂന്നാമത്തെ അപകടമാണിത്.

You may also like

error: Content is protected !!
Join Our Whatsapp