Home Featured യാസ് : കനത്ത കാറ്റിലും, മഴയിലും കന്ന്യാകുമാരി

യാസ് : കനത്ത കാറ്റിലും, മഴയിലും കന്ന്യാകുമാരി

by admin

നാഗര്‍കോവില്‍: യാസ് ചുഴലിക്കാറ്റില്‍ കന്യാകുമാരി ജില്ലയില്‍ കനത്ത കാറ്റും മഴയും അനുഭവപ്പെട്ടു. തിങ്കളാഴ്ച രാത്രി ആരംഭിച്ച മഴ ഇന്നലെയും തുടര്‍ന്നു. ഇരണിയലിലും പരിസരത്തുമാണ് കൂടുതല്‍ മഴപെയ്തത്. മണിക്കൂറുകള്‍ നീണ്ട മഴകാരണം റോഡുകളിലും ജനവാസകേന്ദ്രങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. മ ജില്ലയൊട്ടാകെ നിരവധി ഇലക്‌ട്രിക് പോസ്റ്റുകളും മരങ്ങളും വീണു.വീടുകളും ഇടിഞ്ഞ് വീണു. കൂടാതെ ഡാമുകളിലെ ജലനിരപ്പ് ഉയര്‍ന്നത് കാരണം പേച്ചിപ്പാറ, മുക്കടല്‍ ഡാമുകളിലെ ജലം തുറന്നു വിട്ടു. പേച്ചിപ്പാറ ഡാമില്‍ നിന്ന് 11,320 ഘനയടി ഉപരി ജലമാണ് തുറന്നത്. ഡാമിലെ വെള്ളം തുറന്ന് വിട്ടതിനാല്‍ കുഴിത്തുറ, ചിതറാല്‍, തിക്കുരിശ്ശി ,വൈക്കലൂര്‍ എന്നീ സ്ഥലങ്ങളില്‍ ആറ്റിന്റെ കരയോട് ചേര്‍ന്ന് താമസിക്കുന്ന ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ആറ്റില്‍ ആരും ഇറങ്ങരുതെന്നും ജില്ലാഭരണകൂടം അറിയിച്ചു

*തമിഴ്നാട് : സംസ്ഥാനത്ത് ബുധനാഴ്ച റിപ്പോർട്ട്‌ ചെയ്തത് 33,764 കോവിഡ് കേസുകൾ, 475 മരണം*

250 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

കുളച്ചല്‍ എ.വി.എം കന്നാല്‍ നിറഞ്ഞൊഴുകിയതിനാല്‍ കുളച്ചലിലുള്ള വീടുകളില്‍ മഴ വെള്ളം കയറി. മഴ വെള്ളം ജനവാസ കേന്ദ്രങ്ങളില്‍ കയറിയതിനാല്‍ ജില്ലാഭരണകൂടം 250 കുടുംബങ്ങളെ അവിടെ നിന്ന് മാറ്റി അടുത്തുള്ള കല്യാണമണ്ഡപത്തില്‍ പാര്‍പ്പിച്ചു. കൂടാതെ വെള്ളക്കെട്ട് രൂപപ്പെട്ടസ്ഥലങ്ങളായ നാഗര്‍കോവില്‍, ശുശീന്ദ്രം, കുഴിത്തുറ എന്നീ സ്ഥലങ്ങളിലും ജില്ലാകളക്ടര്‍ അരവിന്ദ് നേരില്‍ കണ്ട് പരിശോധന നടത്തി. കനത്ത മഴയില്‍ കന്യാകുമാരി ജില്ലയില്‍ വ്യാപക കൃഷി നാശവും ഉണ്ടായിട്ടുണ്ട്.

*റിമോട്ട് പേഷ്യന്റ് മോണിറ്ററിംഗ് യൂണിറ്റുകളുമായി എ.വി.അനൂപ് രോഗിയെ തോടാതെതന്നെ രോഗവിവരങ്ങളറിയാം*

200 വീടുകള്‍ ഇടിഞ്ഞുവീണു

കനത്ത മഴ കാരണം ഒരാഴ്ചയ്ക്കിടെ ജില്ലയിലെ 100 വീടുകളാണ് ഇടിഞ്ഞുവീണത്. കഴിഞ്ഞ ദിവസം മാത്രം 15 വീടുകളാണ് ഇടിഞ്ഞുവീണത്. വീട് ഇടിഞ്ഞുവീണ് രണ്ട് പേരും മരിച്ചു.

ഡി.ഐ.ജി പരിശോധന നടത്തി

കന്യാകുമാരി ജില്ലയില്‍ മഴ കാരണം വെള്ളക്കെട്ട് അനുഭവപ്പെട്ടസ്ഥലങ്ങളില്‍ ഡി.ഐ.ജി പ്രവീണ്‍കുമാര്‍ അഭിനവ് ഇന്നലെ പരിശോധന നടത്തി. തേങ്ങാപട്ടണം തുറമുഖം, കുഴിത്തുറ എന്നീ സ്ഥലങ്ങളാണ് സന്ദര്‍ശിച്ച്‌ പരിശോധന നടത്തിയത്. തിരുനെല്‍വേലി ജില്ലയില്‍ നിന്ന് 30 ദുരന്ത നിവാരണ സേനകളും 144 തമിഴ്‌നാട് സ്‌പെഷ്യല്‍ പൊലീസും 140 ദുരന്ത നിവാരണ സേനകളും ദുരിതബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിനുണ്ട്.

You may also like

Leave a Comment

error: Content is protected !!
Join Our Whatsapp