ചെന്നൈ • കടലൂർ ജയിലിൽ നിരാഹാര സമരം നടത്തുന്ന യുട്യൂബർ സവുക്ക് ശങ്കറിന്റെ ആരോഗ്യനില വഷളായതായി റിപ്പോർട്ട്. ശങ്കറിനെ ജയിലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ പറഞ്ഞു.കോടതിയലക്ഷ്യക്കേസിൽ 6 മാസം തടവിനു ശിക്ഷയെ തുടർന്ന് മധുര ജയിലിൽ അടയ്ക്കപ്പെട്ട സവുക്ക് ശങ്കറിനെ ഭരണപരമായ കാരണങ്ങളാൽ കഴിഞ്ഞ 16ന് കടലൂർ ജയിലിലേക്കു മാറ്റിയിരുന്നു.ഇവിടെ സന്ദർശകരെ അനു ദിക്കാത്തതിൽ പ്രതിഷേധിച്ചാണ് വെള്ളിയാഴ്ച മുതൽ ശങ്കർ നിരാഹാര സമരം നടത്തുന്നത്.