ചെന്നൈ • മദ്യത്തിനൊപ്പം കഴിക്കുന്നതിനുള്ള ‘സൈഡ് ഡിഷുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് യുവാവ് കൊല്ലപ്പെട്ടു. തിരുവള്ളൂർ കടമ്പത്തൂരിലാണു സംഭവം.കൊല്ലപ്പെട്ട വേലുവും സുഹൃത്തുക്കളും തമ്മിലുണ്ടായ തർക്കമാണു കൊലപാതകത്തിൽ കലാശിച്ചത്.
മദ്യത്തിനൊപ്പം കഴിക്കുന്നതിനായി സൈഡ് ഡിഷ് വാങ്ങാൻ വേലുവിനെ കുട്ടുകാർ ഏൽപിച്ചിരുന്നു. എന്നാൽ പണം ഇല്ലാത്തതിനാൽ വാങ്ങാനായില്ലെന്ന് വേലു അറിയിച്ചു. ഇതേത്തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ കൂട്ടുകാർ ചേർന്നു വേലുവിനെ മദ്യക്കുപ്പി കൊണ്ടു വയറ്റിൽ കുത്തുകയായിരുന്നു. സംഭവത്തിനു ശേഷം രക്ഷപ്പെട്ട പ്രതികളെ തേടിയുള്ള അന്വേഷണത്തിലാണ് പൊലീസ്.