ചെന്നൈ : അഞ്ചു ദിവസം തുടർച്ചയായി പുതിയ കോവിഡ് കേസുകൾ ഇല്ലാതെ പുതുച്ചേരി. 24 മണിക്കൂറിനുള്ളിൽ 12 സാംപിളുകൾ പരിശോധിച്ചതായും പുതിയ അണുബാധകളൊന്നും
കണ്ടെത്തിയിട്ടില്ലെന്നും ആരോഗ്യ ഡയറക്ടർ ജി.ശ്രീരാമുലു പറഞ്ഞു. ആകെ 1,65,774 കേസുക ളാണ് ഇതുവരെ ഇവിടെ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പുതിയ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 1,962 പേരാണ് ഇതുവരെ ഇവിടെ മരിച്ചത്. ഇതുവരെ 22,29,514 കൾ പരിശോധിച്ചതിൽ 18,74,451 എണ്ണം നെഗറ്റീവാണെന്ന് കണ്ടത്തി. ടെസ്റ്റ് പോസിറ്റി വിറ്റി നിരക്ക് പൂജ്യമാണ്. ബൂസ്റ്റർ ഡോസുകളും അടക്കം 16,46,267 ഡോസ് കോവിഡ് വാക്സിൻ ഇതുവരെ വിതരണം ചെയ്തു. എന്നാൽ, മാസ്ക് ധരിക്കൽ, അകലം പാലിക്കൽ, കെ കഴുകൽ എന്നീ നിബന്ധനകൾ തുടരുമെന്നും അധികൃതർ അറിയിച്ചു.