ചെന്നൈ: തമിഴ്‌നാട്ടിലെ ജനസംഖ്യയിലെ 23 ശതമാനം പേരിലും കൊവിഡ് ആന്റിബോഡിയുടെ സാന്നിധ്യമുണ്ടെന്ന് സര്‍വേ. തമിഴ്‌നാട് പൊതുജനാരോഗ്യ വകുപ്പ് നടത്തിയ സര്‍വേയിലൂടെയാണ് ഈ കണക്കുകള്‍ പുറത്തുവന്നത്.
2020 നവംബറില്‍ നടത്തിയ സര്‍വേയില്‍ 31 ശതമാനം പേരിലാണ് ആന്റിബോഡി കണ്ടെത്തിയിരുന്നത്. അന്നത്തേക്കാള്‍ 8 ശതമാനത്തിന്റെ കുറവാണ് ഇപ്പോഴുളളത്.

സംസ്ഥാനത്ത് 22,904 പേരിലാണ് പരിശോധന നടത്തിയത്. ചെന്നൈയില്‍ മാത്രം 5,316 പേരെ ആന്റിബോഡി പരിശോധനക്ക് വിധേയമാക്കി.
കേന്ദ്രസര്‍ക്കാരില്ല ; ഇനി തമിഴ്നാട്ടില്‍ ‘യൂണിയന്‍ സര്‍ക്കാര്‍’
ഏറ്റവും കൂടുതല്‍ പേരില്‍ ആന്റിബോഡി കണ്ടത് തിരുവുള്ളവരിലാണ് 49 ശതമാനം. നാഗപട്ടിനമാണ് കുറവ് 9 ശതമാനം, കാഞ്ചീപുരം 38, ചെങ്കല്‍പേട്ട് 43 എന്നിങ്ങനെയാണ് മറ്റ് കണക്കുകള്‍. കൊവിഡ് വ്യാപനത്തിന്റെ വ്യാപ്തി പരിശോധിക്കാനാണ് സീറം സര്‍വേ നടത്തുന്നത്.